Latest News

തിരുവോണ നാളില്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്ക് വച്ച് നടി മൈഥിലി;നിറവയറില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

Malayalilife
തിരുവോണ നാളില്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്ക് വച്ച് നടി മൈഥിലി;നിറവയറില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

ലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിനായി. കുറച്ച് കാലമായി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. പിതാവിന്റെ മരണത്തിന് ശേഷം അമ്മയ്‌ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിന് ഇടവേള നല്‍കിയത്. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താന്‍ അമ്മ ആകാന്‍ പോകുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് താരം.

തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ''ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,''എന്നാണ് മൈഥിലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

2022 ഏപ്രില്‍ 28നായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം. സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ഗായിക കൂടിയാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 'ചട്ടമ്പി' എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Read more topics: # മൈഥിലി
Actress Maithili Is Going to Be a Mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES