Latest News

നടി ആക്രമിക്കപ്പെട്ട കേസിൽ ​നടപടികളുടെ വേഗം കൂട്ടി പൊലീസ്; സ്വസ്ഥത നഷ്ടപെട്ട് പത്മ സരോവരം; വിയർത്തൊലിച്ച് നടൻ ദിലീപ്

Malayalilife
നടി ആക്രമിക്കപ്പെട്ട കേസിൽ ​നടപടികളുടെ വേഗം കൂട്ടി പൊലീസ്; സ്വസ്ഥത നഷ്ടപെട്ട്  പത്മ സരോവരം;  വിയർത്തൊലിച്ച്  നടൻ ദിലീപ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തുൽ നടപടകി ക്രമങ്ങൾ അതിവേഗം തന്നെ പുരോഗമിക്കുകയും ചെയ്യും.  പൊലീസ് ഇടപടല്‍ വേഗത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ്. ഇതിന്റെ ഭാഗമായി നടന്‍ ദീലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനോടൊപ്പം തന്നെ കാവ്യാ മാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.


കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ്  പ്രാഥമിക വിവരം. നിലവില്‍ പൊലീസ് കോടതിയുടെ അനുമതി വിയ്യൂര്‍ ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാന്‍  തേടും.  ദിലീപിനെ വീണ്ടും ഇതിന് പിന്നാലെയായിരിക്കും ചോദ്യം ചെയ്യുക. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നടന്‍ ദിലീപും, പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു . ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു.

അതിനിടെ, പൊലീസ്  ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം  പൊലീസ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാര്‍ തന്നെ ഈ നടപടിയ്ക്കിടെയാണ് പൊലീസ് 164 വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അറിയിച്ചതെന്ന്  വ്യക്തമാക്കുന്നു.
അതേസമയം രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. ഇദ്ദേഹത്തോട് തുടരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Actress Attacked case Police are speeding up proceedings

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക