Latest News

നമ്മള്‍ ഒരു പുതിയ പരിപാടി ശ്രമിച്ചു നോക്കിയതാണ്; ഇതിന് മുമ്പും പല സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോഴും ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചു കൂടി ഒന്ന് അഭിനയിച്ചൂടെ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്: വിനയ് ഫോർട്ട്

Malayalilife
നമ്മള്‍ ഒരു പുതിയ പരിപാടി ശ്രമിച്ചു നോക്കിയതാണ്; ഇതിന് മുമ്പും പല സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോഴും ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചു കൂടി ഒന്ന് അഭിനയിച്ചൂടെ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്: വിനയ് ഫോർട്ട്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിനയ് ഫോർട്ട്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം ഇതിനോടകം തന്നെ ജന്മനസ്സ് കീഴടക്കുകയും ചെയ്തിരുന്നു. താരത്തിന്റെതായി നിലവിൽ വിനയ് ഫോര്‍ട്ടിന്റേതായി പുറത്തെത്തിയ ചിത്രം കനകം കാമിനി കലഹമാണ്. എന്നാൽ  ഇപ്പോള്‍ ഈ സിനിമയുടെ ചിത്രീകരണ വിശേഷങ്ങല്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. 

ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഒരു അഭിമാനമൊക്കെ തോന്നും, അത്തരത്തില്‍ വളരെ സന്തോഷവും അഭിമാനവും തോന്നിയ സിനിമയാണ് കനകം കാമിനി കലഹം. കോവിഡ് കാലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ആര്‍ക്കും അസുഖം വരാതിരിക്കാന്‍ എല്ലാവരേയും ഹോട്ടലില്‍ കയറ്റിയ ശേഷം വാതില്‍ അടച്ചു. മുഴുവന്‍ ഷൂട്ടും കഴിഞ്ഞ ശേഷമാണ് പിന്നീട് ഞങ്ങളെയൊക്കെ പുറത്തിറക്കിയത്.

നമ്മള്‍ ഒരു പുതിയ പരിപാടി ശ്രമിച്ചു നോക്കിയതാണ്. ഇതിന് മുമ്പും പല സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോഴും ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചു കൂടി ഒന്ന് അഭിനയിച്ചൂടെ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് മനസിലാകുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്. നിങ്ങള്‍ കുറച്ചു കൂടി ആക്ട് ചെയ്യണമെന്ന് ഭാര്യ വരെ പറഞ്ഞിട്ടുണ്ട്. എങ്ങനെ ആക്ട് ചെയ്യാതിരിക്കാമെന്ന് പഠിച്ച് ഒരുപാട് വര്‍ഷം ശ്രമിച്ച ശേഷമാണ് ഇങ്ങനെയെങ്കിലും ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ കനകം കാമിനി കലഹത്തില്‍ മറ്റൊരു പരീക്ഷണമാണ് നടത്തിയത്. 


 

Actor vinay fort words about new video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES