മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു പൊതുവേദിയില്‍ വച്ചാണ് ശ്രീനിവാസന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മ്മിച്ച ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ എടുത്തത്. ‘ആരെയും വിളിക്കാതെ ഒരു രജിസ്റ്റര്‍ ഓഫീസില്‍വച്ചായിരിക്കും വിവാഹമെന്ന്’ ലൊക്കേഷനില്‍ വച്ച് താന്‍ ഇന്നസെന്റിനോട് പറഞ്ഞു. ആ ദിവസം ചിത്രീകരണം പൂര്‍ത്തിയാക്കി ഇറങ്ങാന്‍ നേരം ഇന്നസെന്റ് കൈയില്‍ ഒരു പൊതിവച്ചു തന്നു. ആ പൊതിയില്‍ 400 രൂപയുണ്ടായിരുന്നു. അന്ന് നാനൂറ് രൂപയ്ക്ക് വലിയ വിലയുണ്ട്. ഇതങ്ങനെ ഒപ്പിച്ചു എന്നു ചോദിച്ചപ്പോള്‍ ‘ഭാര്യയുടെ രണ്ട് വളകള്‍ വിറ്റു എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി’. ആ പണം കൊണ്ടാണ് കല്ല്യാണ പെണ്ണിനുവേണ്ട സാരിയും മറ്റും വാങ്ങിയത്.
1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം. വിമലയാണ് താരത്തിന്റെ ഭാര്യ. വിനീത് , ധ്യാൻ എന്നിവരാണ് മക്കൾ. ഇരുവരും സിനിമ മേഖലയിൽ സജീവവുമാണ്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റര്‍ വിവാഹം മതി എന്നായിരുന്നു ശ്രീനിവാസന്റെ തീരുമാനം.