ലിവർ സിറോസിസ് എനിക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണ്; ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നു; മനസ്സ് തുറന്ന് നടൻ സലിം കുമാർ

Malayalilife
ലിവർ സിറോസിസ് എനിക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണ്; ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നു; മനസ്സ് തുറന്ന് നടൻ സലിം കുമാർ

ലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്നെയാണ്.  ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ലിവർ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

ഞാൻ ജീവിക്കുന്നത് ജനിച്ചത് കൊണ്ടല്ലേ. അത് പോലെയാണ് അസുഖ കാലവും. എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരും. കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷൻ തിയേറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാൻ. അസുഖം വന്നാൽ മാത്രം അല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാൻ തീരുമാനിച്ചാൽ അത് നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും. ചില വ്യക്തികൾ അസുഖം ഭേദമായി വരുമ്പോൾ മരണത്തെ തോൽപ്പിച്ചു ഇതാ കടന്നുവന്നിരിക്കുന്നു എന്നൊക്കെ മാധ്യമങ്ങൾ വാഴ്ത്തുന്നത് കണ്ടിട്ടുണ്ട്. ആർക്കാണ് മരണത്തെ തോൽപ്പിക്കാൻ കഴിയുന്നത്. 

ഏതു സമയത്തും മനുഷ്യന് മരിക്കാം. ലിവർ സിറോസിസ് എനിക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. ആളുകൾ പറയും അമിത മദ്യപാനമാണ് കാരണമെന്ന്. എൻറെ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്ത ആളാണ് എന്നും താരം പറയുന്നു.

Actor salim kumar words about liver cirrhosis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES