Latest News

അന്ന് പൊലീസ് ഇടപെട്ടാണ് എന്നെ വീട്ടില്‍ എത്തിച്ചത്; ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു; വലിയ മണ്ടത്തരമായിരുന്നു: വെളിപ്പെടുത്തലുമായി നടൻ സായ്കുമാര്‍

Malayalilife
അന്ന് പൊലീസ് ഇടപെട്ടാണ് എന്നെ വീട്ടില്‍ എത്തിച്ചത്; ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു; വലിയ മണ്ടത്തരമായിരുന്നു: വെളിപ്പെടുത്തലുമായി നടൻ  സായ്കുമാര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സായികുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നായക വേഷത്തില്‍ നിന്നും വില്ലൻ വേഷങ്ങളിൽ എല്ലാം തന്നെ താരം അനായാസം ചേക്കേറുകയും ചെയ്തു. നാടക നടനും ചലചിത്ര അഭിനേതാവുമായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകൻ കൂടിയാണ്  സായ് കുമാര്‍. എന്നാൽ ഇപ്പോൾ സിനിമയ്ക്ക് ശേഷം തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ചാണ് സായ്കുമാര്‍ ഇപ്പോള്‍ പറയുന്നത്.നാടകം ഉപേക്ഷിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നെങ്കിലും അവസാനം ഒഴിവാക്കിയതിനാല്‍ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സായ്കുമാര്‍ പറയുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കത്തി നില്‍ക്കുമ്പോള്‍ ഫാസില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ നായകനാക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് താന്‍ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ നാടകത്തില്‍ നിന്നും പിന്മാറി താന്‍ റാംജി റാവു ചെയ്യാന്‍ പോയി.

അന്ന് ആ പടത്തില്‍ മുകേഷ് മാത്രമാണ് കുറച്ചെങ്കിലും അറിയപ്പെടുന്ന ഒരാള്‍. റാംജി റാവു വലിയൊരു തുടക്കം നല്‍കി. ആദ്യ ദിവസം തിയേറ്ററുകളില്‍ റാംജി റാവു കാണാന്‍ പതിനഞ്ചില്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്‌ളോപ്പ് എന്നാണ് പറഞ്ഞത്.

പിന്നെ ചെറിയ രീതിയില്‍ ആളുകള്‍ കയറി തുടങ്ങിയപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തിയേറ്ററുകള്‍ ഒരാഴ്ച കൂടി റാംജി റാവു കളിച്ചു. പടം പൊട്ടിയെന്ന് താന്‍ ഉറപ്പിച്ചു. അങ്ങനെ നാട്ടിലെ പെട്രോള്‍ പമ്പില്‍ ബൈക്കും കൊണ്ട് നില്‍ക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ വലിയ ക്യൂ കാണാം.

വേറെ ഏതോ സിനിമയാണെന്ന് കരുതി. അങ്ങനെ നില്‍ക്കുമ്പോള്‍ പെട്ടന്ന് ആരോ ബാലകൃഷ്ണ എന്ന് വിളിച്ചു. താന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരുപാടാളുകള്‍ തന്റെ അടുത്തേക്ക് ഓടി വന്ന് പൊതിഞ്ഞു. അന്നാണ് പടം വിജയിച്ചുവെന്ന് താന്‍ മനസിലാക്കിയത്. ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് തന്നെ വീട്ടില്‍ എത്തിച്ചത്.

റാംജി റാവു വിജയമായപ്പോള്‍ കുറേ ഓഫറുകള്‍ വന്നു. ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നു. അന്ന് കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പക്ഷെ ഗോസിപ്പുകള്‍ താന്‍ മദ്യപാനിയായിരുന്നതു കൊണ്ട് സിനിമകള്‍ കിട്ടിയില്ല എന്നായിരുന്നു. അതില്‍ സത്യമില്ല എന്നാണ് സായ്കുമാര്‍ പറയുന്നത്.

 

Actor saikumar words about first movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES