Latest News

കഥ പോലും കേട്ടില്ല; സുഹൃദ്ബന്ധത്തിന്റെ പുറത്ത് ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തതാണത്; മനസ്സ് തുറന്ന് നടൻ സൈജു കുറുപ്പ്

Malayalilife
കഥ പോലും കേട്ടില്ല; സുഹൃദ്ബന്ധത്തിന്റെ പുറത്ത് ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തതാണത്; മനസ്സ് തുറന്ന് നടൻ  സൈജു കുറുപ്പ്

യൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. നടന്‍ സിനിമ ലോകത്തേക്ക് ചേക്കേറിയിരിക്കുന്നത് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. നായകൻ, സഹനടൻ , വില്ലൻ, കോമഡി കഥാപാത്രങ്ങൾ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.സെെജു കുറുപ്പിന്റെ കരിയറില്‍  ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ താന്‍ നായകനായ ചിത്രം ദുല്‍ഖര്‍ നിര്‍മിക്കാന്‍ മുന്നോട്ട് വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സൈജു കുറുപ്പ്. കാന്‍ചാനല്‍ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്.

അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു,’ സൈജു കുറുപ്പ് പറഞ്ഞു.ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്ന സിനിമ ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ്  വരുന്നത്. അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. 

Actor saiju kurup words about dulqar salmaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES