Latest News

'എന്നും ഓര്‍മയുണ്ടാകും ഈ മുഖം'; വാക്ക് പാലിച്ച് സുരേഷ് ഗോപി; സാമ്പത്തിക പിന്തുണക്ക് നന്ദിയറിയിച്ച് രമേഷ് പിഷാരടി

Malayalilife
 'എന്നും ഓര്‍മയുണ്ടാകും ഈ മുഖം'; വാക്ക് പാലിച്ച് സുരേഷ് ഗോപി;  സാമ്പത്തിക പിന്തുണക്ക് നന്ദിയറിയിച്ച് രമേഷ് പിഷാരടി

സിനിമാ സംവിധയാകന്‍ എന്ന നിലയിലും മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന നിലയിലും നടന്‍ അവതാരകന്‍ എന്ന രീതിയിലുമൊക്കെ പേരെടുത്ത വ്യക്തിയാണ് രമേഷ് പിഷാരടി. പിഷാരടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് മാത്രമാണ് മലയാളികള്‍ കണ്ടിട്ടുളളത്. എന്നാൽ ഇപ്പോൾ മിമിക്രി കലാകാരന്‍മാരുടെ സംഘടനക്ക് സാമ്പത്തിക സഹായം നല്‍കിയ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് കൊണ്ട് ഇപ്പോൾ താരം രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രി കലാകാരന്‍മാരുടെ സംഘടനക്ക് നല്‍കും എന്ന താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഫേസ്ബുക്ക് കുറിപ്പ് 

ഓര്‍മയുണ്ടാവും..ഈ മുഖം..നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്..'ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും' സുരേഷ് ഗോപി.ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആശുപത്രി ചെലവുകള്‍ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് എംഎഎ (മമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍).

ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന്‍ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി?? ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്റെ വ്യക്തിപരമായ പേരിലും നന്ദി.

അച്ചാമ്മ വര്‍ഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രന്‍ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ' ഓര്‍മയുണ്ടോ ഈ മുഖം 'എംഎഎ എന്ന സംഘടന പറയട്ടെ. എന്നും ഓര്‍മയുണ്ടാകും ഈ മുഖം ..

Actor ramesh pisharody thanks to suresh gopi for financial support

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES