മലയാളത്തിന്റെ പ്രിയങ്കരനായ താരമാണ് നടൻ മോഹൻലാൽ. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പരന്നുകിടക്കുന്ന നീലാകാശം, മാനം മുട്ടെയുള്ളൊരു കെട്ടിടത്തിന് മുകളില്‍ മാസ്കണിഞ്ഞ് വിദൂരത്തേക്ക് നോക്കി നില്‍ക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 'മാസ്ക് ഓണ്‍' എന്ന ഹാഷ് ടാഗുമായാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത് മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സമീര്‍ ഹംസയാണ്. കുടുംബത്തോടൊപ്പം ചെന്നൈയില്‍ ആയിരുന്നു കൊവിഡ് ഭീതി ആരംഭിച്ച സമയത്തും ലോക്ക് ഡൗണ്‍ കാലത്തും ലാല്‍. അവിടെ വെച്ചായിരുന്നു ജന്മദിനവും താരം ആഘോഷിച്ചത്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെന്നൈയില്‍ നിന്ന് അടുത്തിടെ ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ കൊച്ചിയില്‍ അമ്മയെ കാണുന്നതിനായി താരം എത്തുകയും14 ദിവസത്തെ ക്വാറന്‍റൈനിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞിരുന്നു. തേവരയിലെ വീട്ടിലെത്തി അമ്മ ശാന്തകുമാരിയെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ ശേഷമാണ് കണ്ടത്.