Latest News

കല്ല്യാണത്തിന് ചെരിപ്പിടാത്ത പുതിയാപ്ല ഉണ്ടാകില്ല; എൻ്റെ കാര്യത്തിൽ വിപരീതമായിരുന്നു: മാമുക്കോയ

Malayalilife
കല്ല്യാണത്തിന് ചെരിപ്പിടാത്ത പുതിയാപ്ല ഉണ്ടാകില്ല;  എൻ്റെ കാര്യത്തിൽ വിപരീതമായിരുന്നു: മാമുക്കോയ

ലയാള ചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വയ്ച്ചത്. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നാടകരംഗത്തു നിന്നുമാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് താരം എത്തുന്നതും. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തൻ്റെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയതോടെ അദ്ദേഹവുമായി വലിയ അടുപ്പം ഉണ്ടായിട്ടില്ല. പിന്നെ ഉമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ടാണ് വളർത്തിയത്. തങ്ങളെ കൊണ്ട് പറ്റുന്ന ചെറിയ ചെറിയ ജോലിയൊക്കെ ചെയ്താണ് വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞായറാഴ്ച ദിവസങ്ങളിൽ മുരിങ്ങയുടെ ഇല പറിച്ച് ചെറിയ പിടി ആക്കി വിൽക്കുമായിരുന്നു. അന്ന് പൈസ അല്ല അണകളാണ്. അത് വിറ്റു കിട്ടുന്ന കാശുമായി നേരെ പാളയം മാർക്കറ്റിൽ വരും. അവിടെ നിന്ന് കപ്പ തൂക്കി വിറ്റതിന് ശേഷമുള്ള പൊടിക്കപ്പയും പച്ചക്കായകളുടെ കുലയിൽ നിന്ന് പൊട്ടി വീണ കായകളും തങ്ങൾ ഒന്നിച്ച് വാങ്ങും.

മുരിങ്ങയിലെ വിറ്റ കാശുകൊണ്ടാണ് അന്ന് പേന, മഷി, നിബ്ബ് തുടങ്ങിയ സാധനങ്ങളാെക്കെ അങ്ങാടിയിൽ നിന്ന് വാങ്ങുക. പലഹാരങ്ങൾ ഉണ്ടാക്കി ഹോട്ടലിലും വീടുകളിലും വിൽക്കുമായിരുന്നു. രാവിലെ പലഹാരങ്ങൾ കൊടുത്ത് വൈകുന്നേരം കടപ്പുറത്തെ പന്ത് കളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ വീടുകളിൽ കയറി ഈ പൈസ വാങ്ങും. താൻ മാത്രമല്ല ഇതേ ജോലി ചെയ്ത് ജീവിക്കുന്ന ഒരുപാട് കുട്ടികളുണ്ടായിരുന്നു ആ സമയത്ത്. ഇന്ന് ആർക്കും ഒന്നിനും ക്ഷാമം ഇല്ലല്ലോ. പണക്കാർക്കാണ് അന്ന് എല്ലാ സാധനങ്ങളും കിട്ടുക.

സാധാരണ ആളുകൾക്ക് റേഷൻ കടയിൽ നിന്നാണ് വെള്ള തുണിക
\ളൊക്കെ തരുക. സാമ്പത്തിക ശേഷയുള്ളവർക്ക് രണ്ട് ഷർട്ടൊക്കെ ഉണ്ടാവും. അല്ലാത്തവർക്ക് ഒന്ന്. ഇന്നത്തെ പോലെ പോലെ ഷൂ, ചെരിപ്പൊന്നും അന്ന് ഇല്ല. വാങ്ങാൻ കഴിവുള്ളവർ മാത്രമേ ചെരുപ്പൊക്കെ ഇടുകയുള്ളു. തനിക്ക് അന്ന് ചെരിപ്പില്ല. അന്ന് ഒക്കെ കല്ല്യാണത്തിന് ചെരിപ്പ് ഇട്ടാണ് ചെറുക്കൻ വരിക. തനിക്കത് പോലും ഉണ്ടായിരുന്നില്ല. കാരണം അന്ന് ചെരുപ്പ് വാങ്ങാനുള്ള കാശ് തന്റെ കെെയ്യിൽ ഇല്ലായിരുന്നു.

കല്യാണത്തിന് ഭാര്യ വീട്ടിൽ പോവുന്നതിന്റെ മുമ്പത്തെ ആഴ്ച തന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഭാര്യ വീടിന്റെ അടുത്തെത്തിയപ്പോൾ അവനോട് ചെരുപ്പ് വാങ്ങി ഇട്ടാണ് താൻ ഭാര്യ വീട്ടിൽ പോയത്. തിരിച്ചു വന്ന് അതേ സ്ഥലത്ത് എത്തിയപ്പോൾ അവന് അഴിച്ച് കൊടുത്തു. അത്രയും ദുരിത കാലഘട്ടത്തിലാണ് തന്റെ ജീവിതം ആരംഭിച്ചതെന്നും മാമുക്കോയ പറഞ്ഞു.

Read more topics: # Actor mamukkoya ,# words about marriage
Actor mamukkoya words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES