Latest News

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൂടെയുള്ള ആള്‍ക്കാരുമായി കറക്ട് സെറ്റ് ആവണം; ഇഷ്ടമില്ലാത്ത ആളുടെ കൂടെ ഭയങ്കര ഇഷ്ടമുള്ള പോലെ അഭിനയിക്കുക എന്ന് പറയുന്നത് ഒരു അസ്വഭാവികത ഒക്കെ തോന്നിയേക്കാം: കുഞ്ചാക്കോ ബോബൻ

Malayalilife
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൂടെയുള്ള ആള്‍ക്കാരുമായി കറക്ട് സെറ്റ് ആവണം; ഇഷ്ടമില്ലാത്ത ആളുടെ കൂടെ ഭയങ്കര ഇഷ്ടമുള്ള പോലെ അഭിനയിക്കുക എന്ന് പറയുന്നത്  ഒരു അസ്വഭാവികത ഒക്കെ തോന്നിയേക്കാം: കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. താരത്തിന്റെതായി ഇനി ഓണം റിലീസായി എത്താനിരിക്കുന്ന ചിത്രമാണ് ‘ഒറ്റ് എന്നാൽ ഇപ്പോൾ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. 

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൂടെയുള്ള ആള്‍ക്കാരുമായി കറക്ട് സെറ്റ് ആവണം. അല്ലാതെ എല്ലാ അര്‍ത്ഥത്തിലും അഭിനയിക്കുക എന്ന് പറയുന്നത് തനിക്ക് ബുദ്ധിമുട്ടായിരിക്കും.ഇഷ്ടമില്ലാത്ത ആളുടെ കൂടെ ഭയങ്കര ഇഷ്ടമുള്ള പോലെ അഭിനയിക്കുക എന്ന് പറയുന്നത് ചിലപ്പോള്‍ ഒരു അസ്വഭാവികത ഒക്കെ തോന്നിയേക്കാം. ആദ്യം അവരുമായി സുഹൃത്തക്കളാവണം. ആ രീതിയില്‍ ഐസ് ബ്രേക്കിംഗും കാര്യങ്ങളും നടന്നിട്ടുണ്ട്. അതിനാല്‍ ഫ്രണ്ട്‌ലി ആയിരുന്നു.

ചില ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ താന്‍ അവരോട് പറയും താനിതില്‍ അത്ര എക്‌സ്പീരിയന്‍സ്ഡ് അല്ലെന്ന്. ”ഞാനും എക്‌സ്പീരിയന്‍സ്ഡ് അല്ല” എന്നാണ് പുള്ളിക്കാരിയും പറഞ്ഞത്. എന്തെങ്കിലും സംഭവിച്ചാല്‍ എന്നോട് ക്ഷമിക്കുക എന്ന് പറഞ്ഞിട്ടാണ് തങ്ങള്‍ ആ രംഗങ്ങള്‍ ചെയ്യുന്നത്. പുള്ളിക്കാരി ഒരു ഫുഡി ആണ്. ആന്ധ്രക്കാരിയാണ്. ആന്ധ്ര ബിരിയാണി ഒക്കെയായാണ് ആദ്യം സെറ്റിലേക്ക് വന്നത്. ഭക്ഷണം എന്നത് സെറ്റില്‍ തങ്ങളെ എല്ലാവരെയും കണക്ട് ചെയ്യുന്ന കോമണ്‍ ഫാക്ടര്‍ ആയിരുന്നു. അരവിന്ദ് സ്വാമിയുമായും സൗഹൃദത്തിലാവുന്നതില്‍ ഭക്ഷണം ഒരു ഘടകമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
 

Actor kunchako boban words about intimate scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES