ഈ നാൽവർ സംഘമാണ് എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും; ഒരോ വീട്ടിലും പെണ്മക്കൾ സദാ സന്തോഷമായിരിക്കട്ടെ: കൃഷ്ണകുമാർ

Malayalilife
 ഈ നാൽവർ സംഘമാണ് എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും; ഒരോ വീട്ടിലും പെണ്മക്കൾ സദാ സന്തോഷമായിരിക്കട്ടെ: കൃഷ്ണകുമാർ

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ മക്കളെക്കുറിച്ച് വാചാലനായി പ്രിയ താരം കൃഷ്ണ കുമാർ. എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും ഈ നാൽവർ സംഘമാണ് എന്നാണ്  കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

കുറിപ്പിങ്ങനെ

Four strong pillars of our life.. Ahaana Krishna Diya Krishna Ishaani Krishna Hansika Krishna, വളരെ യാദൃശ്ചികമായി എടുത്ത ഒരു ഫോട്ടോയാണ്‌. സന്തോഷമുണ്ടാക്കുന്ന ഒരു ചിത്രമായി തോന്നി.. അതിനാൽ നിങ്ങളുമായി പങ്കുവെയ്ക്കുന്നു ഈ നാൽവർ സംഘമാണ് എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും. സർവ്വേശ്വരന്‌ നന്ദി. ഒരോ വീട്ടിലും പെണ്മക്കൾ സദാ സന്തോഷമായിരിക്കട്ടെ. ഒരോ അച്ഛന്റെയും അമ്മയുടെയും മനസ്സുകൾ സമാധാനത്താലും, സന്തോഷംകൊണ്ടും നിറഞ്ഞുതുളുമ്പട്ടെ.ജയ് ഹിന്ദ് ????????

 കൃഷ്ണ കുമാർ സിനമയിലേക്കു ചുവട് വയ്ക്കുന്നത് സീരിയൽരംഗത്തുനിന്നുമാണ്.  1994 പുറത്തിറങ്ങിയ കാശ്മീരം ആണ് ആദ്യമായി അഭിനയിച്ച ചിത്രം. മലയാളസിനിമയ്ക്ക് പുറമെ തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  

അവസരം കുറഞ്ഞപ്പോൾ തമിഴ് സിനിമയിലും സീരിയലുകളിലും സജീവമായി. ബില്ല 2, ദൈവതിരുമകൾ, മുഖമൂടി തുടങ്ങിയ തമിഴ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിന്ധുവാണ് ഭാര്യ. താരത്തിന്റെ  മക്കൾ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.

Actor krishnakumar words about childrens

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES