ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു; 26-ാം വിവാഹ വാര്‍ഷികത്തിൽ കുറിപ്പുമായി നടൻ കൃഷ്ണകുമാർ

Malayalilife
ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു;  26-ാം വിവാഹ വാര്‍ഷികത്തിൽ കുറിപ്പുമായി നടൻ കൃഷ്ണകുമാർ

ലയാള സിനിമ  പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നായകനായും , സഹനടനായും , വില്ലൻ കഥാപാത്രങ്ങളിലൂടെ എല്ലാം തന്നെ തിളങ്ങാൻ താരത്തിന് സാധിക്കുകയും ചെയ്തു. . സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടനും കുടുംബവും.  നാല് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.  ഇന്ന് കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ദുവിന്റെയും 26-ാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ കുറിപ്പ്,

1994 Dec 12.. അന്നാണ് ഞങ്ങള്‍ വിവാഹിതരായത്. 26 സന്തുഷ്ടമായ വര്‍ഷങ്ങള്‍. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവില്‍ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്. ഈ സമയത്തു റോന്താ ബെര്‍ണ്‍സിന്റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓര്‍മ്മയില്‍ വന്നു . Gratitude is riches, Complaint is povetry. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ് വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന സീരിയല്‍ കൂടെവിടെ യുടെ ലൊക്കേഷനിലേക്ക്. ഇത് വായിക്കുന്ന എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേര്‍ന്നവര്‍ക്കും പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തിയവര്‍ക്കും ഒരായിരം നന്ദി.

Actor krishnakumar wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക