മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ജയറാം.
നിരവധി സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രണങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നതും. മുന്‍പും ജയറാമിന്റെ പേരില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു. ജയറാമിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ actorjayaram_official എന്നാണ്. മകന്‍ കാളിദാസ് ജയറാം ആണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്‌തത്.
ജയറാമിന് ആദ്യ മണിക്കൂറുകളില്‍ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു കഴിഞ്ഞു. എന്നാല്‍ ജയറാം ഫോളോ ചെയ്യുന്നത് ഏഴു പേരെയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പ്രഭാസ്, അല്ലു അര്‍ജുന്‍, ഭാര്യ പാര്‍വതി, മക്കള്‍ കാളിദാസ്, മാളവിക എന്നിവരെയാണ് ജയറാം ഫോളോ ചെയ്യുന്നത്. 'നമോ' എന്ന ജയറാം ചിത്രം റിലീസിനായി ഉള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.