മലയാള സിനിമയുടെ ജനപ്രിയ താരമാണ് നടൻ ജയറാം. താരത്തിന് ഇന്ന് പിറന്നാൾ ദിനമാ കൂടിയാണ്. അമ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരുകാരനാണ് ജയറാം. മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയ താരം തുടർന്ന് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ ഇപ്പോൾ നടന് പിറന്നാൾ ദിനത്തിൽ മകൾ മാളവിക പങ്കുവച്ച ആശംസയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. വാർദ്ധക്യം നല്ല വീഞ്ഞ് പോലെ എന്ന് പറഞ്ഞ് കൊണ്ടാണ് ജയറാമിന് മകൾ മാളവിക പിറന്നാളാ ശംസകൾ നേർന്നിരിക്കുന്നത്.
1988-ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. ഒരു ചെണ്ട വിദ്വാന്‍ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. 2011ല്‍ പത്മശ്രീ ബഹുമതിക്കര്‍ഹനായി. നിരവധി പേരാണ് ഇപ്പോൾ നടന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്.