മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടൻ ആണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ താരം വേഷമിടും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ഒാണസദ്യ ഉണ്ണുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിന് ഇലയിൽ വിളമ്പിയ സദ്യ ഭാര്യ ശോഭയാണ് വായിൽ വച്ചു കൊടുക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ സംവിധായകൻ വിനോദ് ഗുരുവായൂരാണ് പങ്കുവച്ചിരിക്കുന്നത്.
താരം വിഡിയോയിൽ വളരെ പ്രസന്നവദനനായാണ് കാണപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഉണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർഥിച്ചും ആശംസിച്ചും നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. ജഗതിച്ചേട്ടനെ മിസ് ചെയ്യുന്നുണ്ടെന്നും വേഗം സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും പലരും കമന്റ്ലൂടെ അറിയിക്കുകയും ചെയ്തു.
ജഗതി ശ്രീകുമാറിന് 2012–ലാണ് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് ഏൽക്കുന്നത്.ഇപ്പോഴും പൂർണമായി ആഗോര്യം ഒരു വർഷത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം വീണ്ടെടുത്തിട്ടില്ല. അച്ഛനും മകനും എന്ന ചിത്രത്തിൽ മൂന്നാം വയസ്സിൽ തന്നെ ജഗത്തിൽ അഭിനയിക്കുകയും ചെയ്‌തു. ഓരോ വർഷവും താരത്തിന്റെതായി നിരവധി സിനിമകളായിരുന്നു പുറത്തിറങ്ങിയിരുന്നതും.
പ്രാർത്ഥനയോടെ, ശക്തനായി തിരിച്ചു വരാൻ...
Posted by Vinod Guruvayoor on Monday, August 31, 2020