ഇത് നാലും സടയുള്ള ആണ്‍ സിംഹങ്ങളാണ്;പെണ്‍ സിംഹങ്ങള്‍ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാന്‍ അവകാശമുള്ള പൊതുവേ അലസരായ ആണ്‍ സിംഹങ്ങള്‍: കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
 ഇത് നാലും സടയുള്ള ആണ്‍ സിംഹങ്ങളാണ്;പെണ്‍ സിംഹങ്ങള്‍ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാന്‍ അവകാശമുള്ള പൊതുവേ അലസരായ ആണ്‍ സിംഹങ്ങള്‍: കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങൾ നൽകി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റ് എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലായി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നത്തിലെ സിംഹമുഖങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇത് നാലും സടയുള്ള ആണ്‍ സിംഹങ്ങളാണ്…പെണ്‍ സിംഹങ്ങള്‍ വേട്ടയാടാന്‍ പോകുമ്പോള്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മാറി നില്‍ക്കുന്ന..പെണ്‍ സിംഹങ്ങള്‍ വേട്ടയാടിയ ഭക്ഷണത്തിന്റെ ആദ്യ പങ്ക് കഴിക്കാന്‍ അവകാശമുള്ള പൊതുവേ അലസരായ ആണ്‍ സിംഹങ്ങള്‍…

ഭാവം മാറിയതിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തുന്നത്..ഇരയെ വേട്ടയാടി കുടുംബം നിലനിര്‍ത്തുന്ന പെണ്‍ സിംഹങ്ങളെ ഇത്രയും കാലം ഇവിടെ നിന്ന് ഒഴിവാക്കിയതിലാണ്..സ്ത്രി സ്വാതന്ത്ര്യത്തിന്റെ ഈ മാറിയ കാലത്ത് സടയില്ലാത്ത രണ്ട് പെണ്‍ സിംഹിനികളെങ്കിലും അവിടെ വേണമായിരുന്നു…ഭാവം ശാന്തം വേണോ രൗദ്രം വേണോ എന്നതിനേക്കാള്‍ പ്രാധാന്യം സ്ത്രീ പ്രാധിനിത്യത്തിനുതന്നെയാണ്…അമ്മമാര്‍ വന്നാല്‍ എല്ലാം ശാന്തമാവും..

Actor hareesh peradi words about ashoka stambha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES