അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ഹരീഷ് പേരടി അമ്മയിൽ നിന്ന് രാജിവെക്കുകയായിരുന്നു.  ഹരീഷ് പേരടി അപ്പോൾ അമ്മയുടെ പ്രസിഡന്റായ മോഹൻലാലിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ  ഇതൊന്നും ഇവർ തമ്മിലുള്ള വ്യക്തിബന്ധത്തെ ബാധിക്കുന്നതല്ല എന്നാണ് ഹരീഷ് പേരിടി പറയുന്നത്.

 ഓളവും തീരവും എന്ന സിനിമയിൽ മോഹൻലാലും പ്രിയദർശനും ഒന്നിക്കുമ്പോൾ  ഹരീഷും അഭിനയിക്കുന്നു. എന്നാൽ ഇപ്പോൾ ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഒരു കുറിപ്പ്. അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു എന്നാണ് ഹരീഷ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ :

എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നു..  അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും.. തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.
 

Actor hareesh peradi note about actor mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES