Latest News

ഗ്ലാമര്‍ കൂടിയ നായകന്മാര്‍ക്ക് എന്നെ വേണ്ടാതായി; തുറന്ന് പറഞ്ഞ് നടൻ ദേവൻ

Malayalilife
ഗ്ലാമര്‍ കൂടിയ നായകന്മാര്‍ക്ക് എന്നെ വേണ്ടാതായി; തുറന്ന് പറഞ്ഞ് നടൻ ദേവൻ

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ദേവൻ. നിരവധി സിനിമകളിലൂടെ സഹനടനായും വില്ലൻ കഥാപാത്രങ്ങൾ ചെയ്തുമെല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ രു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് തുറന്നു പറയുകയാണ് നടന്‍ ദേവന്‍. നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്തയെ കുറിച്ചും താരം തുറന്ന് പറയുകയാണ്.

ദേവന്‍റെ വാക്കുകളിലൂടെ 

'നായകന്‍ എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്‍ക്കുന്ന നായകന്മാര്‍ക്ക് ഇഷ്ടമല്ല. അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത് എന്നെ ബാധിച്ചു. 

കാരണം ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരു റോള്‍ കിട്ടിയാല്‍ ഞാന്‍ അതിന്റെ മാക്സിമം പവര്‍ ഉപയോഗിക്കുമല്ലോ!. ഒരു നടന്‍ പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ഞാന്‍ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്. ദേവന്‍ പറയുന്നു'.
 

Actor devan shared a crisis occured in film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES