Latest News

പലപ്പോഴായി ഈ പരാതി കേൾക്കാറുള്ളതാണ്; ഇപ്പോഴും ആ ശീലത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല; മനസ്സ് തുറന്ന് ആസിഫ് അലി

Malayalilife
പലപ്പോഴായി  ഈ പരാതി കേൾക്കാറുള്ളതാണ്; ഇപ്പോഴും ആ ശീലത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല; മനസ്സ് തുറന്ന് ആസിഫ് അലി

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരത്തിന്റെ  വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടി നല്‍കിയ ഉപദേശം ഇന്നും താനോര്‍ത്തിരിക്കുന്നുണ്ടെന്ന് ആസിഫ് പറയുന്നു.

മുന്‍പ് സിനിമയില്‍ വരാന്‍ ബുദ്ധിമുട്ടായിരുന്നു. എത്തിക്കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും നിലനില്‍ക്കാമെന്നതായിരുന്നു മുന്‍പത്തെ സ്ഥിതി. ആ അവസ്ഥയല്ല ഇന്നത്തേത്. സിനിമയിലെത്തിയ സമയത്ത് മമ്മൂക്ക നല്‍കിയ ഉപദേശം ഇന്നും മനസ്സിലുണ്ടെന്ന് ആസിഫ് അലി പറയുന്നു. സിനിമയിലെത്തിയിട്ട് 12 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിരന്തരമായി സിനിമകള്‍ ചെയ്യാനായതും അഭിനേതാവാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. വിജയപരാജയങ്ങളും നല്ലതും മോശവുമായതുമെല്ലാമുണ്ടെങ്കിലും ഇപ്പോഴും സിനിമയിലുണ്ട് എന്ന കാര്യത്തില്‍ സംതൃപ്തി കണ്ടെത്തുന്നുണ്ട് അദ്ദേഹം.

കുട്ടിക്കാലം മുതലേ സ്‌ക്രീനില്‍ കാണുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാനും അവരോട് അടുത്തിടപഴകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അത് പോലെ തന്നെ പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ ഇക്കയെന്ന് വിളിച്ച് അരികിലേക്ക് വരാറുണ്ട്. ആ സ്‌നേഹം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്. ഒരു പരിചയവുമില്ലാത്തവര്‍ വരെ ഇക്കയെന്ന് വിളിച്ച് സംസാരിക്കാറുണ്ട്.

മലയാളത്തില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്നെ അഭിനയിപ്പിച്ചേ അടങ്ങൂയെന്ന് പറഞ്ഞ് അന്യഭാഷയില്‍ നിന്നും ആരെങ്കിലും വന്നാല്‍ മാത്രമേ അങ്ങനെ ചിന്തിക്കുന്നുള്ളൂവെന്നും താരം പറയുന്നു. മലയാളത്തില്‍ ഇഷ്ടം പോലെ നല്ല സിനിമകളുണ്ടാവുന്നുണ്ട്. തിരക്കഥ പൂര്‍ണ്ണമായി വായിച്ച് കഴിഞ്ഞാല്‍ മാത്രമേ ഇനി സിനിമ സ്വീകരിക്കുകയുള്ളൂ. അത് പോലെ തന്നെ പരിചയ സമ്പന്നര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താല്‍പര്യം.

വിളിച്ചാല്‍ ഫോണെടുക്കാത്തയാളാണ് ആസിഫ് അലി എന്ന പരാതി മുന്‍പേയുള്ളതാണ്. ഇപ്പോഴും ആ ശീലത്തിന് വലിയ മാറ്റമില്ല. അസിസ്റ്റന്റിന്റെ ഫോണിലേക്കാണ് വീട്ടുകാര്‍ വിളിക്കാറുള്ളത്. എന്തോ ഒരു ഫോബിയ പോലെ സൈക്കോളജിക്കല്‍ ഡിസോര്‍ഡായ കാര്യമാണ് ഇതെന്നാണ് തോന്നുന്നത്. അന്ന് ശരിക്കും എന്നെ വിളിച്ചിരുന്നോയെന്ന് ലാലേട്ടനോട് ചോദിച്ചപ്പോള്‍ കുസൃതിച്ചിരിയായിരുന്നു മറുപടി. മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്ന് പറഞ്ഞ് വന്‍വിവാദമായിരുന്നു ആസിഫ് അലിക്കെതിരെ ഉയര്‍ന്നുവന്നത്.


 

Read more topics: # Actor azif ali ,# words about her hobby
Actor azif ali words about her hobby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES