വീണാലും പതറാതെ മുന്നോട്ട്; തരംഗമായി അജിത്തിന്റെ 'വലിമൈ'യിലെ ബൈക്ക് സ്റ്റണ്ട്

Malayalilife
topbanner
വീണാലും പതറാതെ മുന്നോട്ട്;  തരംഗമായി അജിത്തിന്റെ 'വലിമൈ'യിലെ ബൈക്ക് സ്റ്റണ്ട്

തെന്നിന്ത്യൻ  ആരാധകരുടെ പ്രിയ താരമാണ് തല അജിത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം നായക വേഷത്തിൽ എത്തുന്ന ‘വലിമൈ’ എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.  തകർപ്പൻ പ്രകടനമാണ് ആക്‌ഷൻ കഥാപാത്രമായി അജിത് നടത്തിയിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് കാണിക്കുന്നത്. 

മേക്കിങ് വീഡിയോ ആക്ഷനും ബൈക്ക് സ്റ്റണ്ടുകളുമായി സമ്പന്നമാണ്.  അജിത്തിന് രണ്ട് തവണ ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ പരുക്കേറ്റത് വാര്‍ത്തയായിരുന്നു.  മേക്കിങ് വിഡിയോയില്‍ ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും കാണാൻ സാധിക്കും.‘നേര്‍ക്കൊണ്ട പാര്‍വൈ’,‘തീരൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. അജിത് വലിമൈയിൽ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ്  എത്തുന്നത്. 

 മറ്റു പ്രധാന കഥാപാത്രങ്ങളെ കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’.തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു.  ഒടിടിയല്ല തിയേറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.


 

Actor ajith movie bike stund video goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES