മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ ജയറാം. നായക വേഷങ്ങളിൽ നിന്നും അച്ഛൻ കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും എല്ലാം തന്നെ തന്റെ കൈകളിൽ ഭദ്രമാണ് എന്ന് തെളിയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ മുന്നേറുന്നത്. ഇന്നും മലയാളി മനസ്സുകളിൽ താരത്തിന് ഒരു സ്ഥാനം തന്നെ ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൂടി എന്തുകൊണ്ട് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന് എന്ന് തുറന്ന് പറയുകയാണ് താരം.
മലയാള സിനിമകളില്‍ നിന്നും ഞാന്‍ മനപൂര്‍വ്വം ഗ്യാപ്പ് എടുത്തതാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാര്‍, സഹോദരിമാര്‍, സഹോദരന്മാര്‍ അവരൊക്കെ എന്നെ വിട്ട് കുറച്ച് അകന്ന് പോകുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. കാരണം, പലപ്പോഴും അങ്ങനെ തോന്നിയ സമയങ്ങളിലൊക്കെ എനിക്ക് ഒരുപാട് പരാജയങ്ങള്‍ വന്നു.
ഞാന്‍ ഇനി കുറേ കാലത്തേക്ക് സിനിമ ചെയ്യുന്നില്ല, പ്രത്യേകിച്ച് മലയാളം, എന്ന് തീരുമാനിച്ചു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടുതരുമ്പോള്‍ അത് ചെയ്യാം എന്ന് എന്റെ പിള്ളേരോടും പറഞ്ഞു. ബെസ്റ്റ് ഐഡിയയാണ് അപ്പാ, അത് പോലുള്ള കഥകള്‍ വരുമ്പോള്‍ ചെയ്താല്‍ മതി. വല്ലപ്പോഴും തമിഴും തെലുങ്കും ചെയ്യാം എന്ന് അവരും പറഞ്ഞു എന്നും ജയറാം പറഞ്ഞു.