Latest News

എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു; മിസ്റ്റേക്കുകളുണ്ട് എന്ന് അച്ഛന്‍ പറയും: അര്‍ജുന്‍ അശോകന്‍

Malayalilife
 എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു; മിസ്റ്റേക്കുകളുണ്ട് എന്ന് അച്ഛന്‍ പറയും: അര്‍ജുന്‍ അശോകന്‍

ലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്റെ ലേബലിലുടെ മലയാള സിനിമയിലേക്ക് ചേക്കേറുകയും കൈനിറയെ അവസരങ്ങളായിരുന്നു അർജുനനെ തേടി മലയാള സിനിമയിൽ നിന്നും എത്തിയത്. അച്ഛൻ ഹരിശ്രീ അശോകന്റെ ലേബലിൽ ആയിരുന്നു അർജുൻ തിളങ്ങിയിരുന്നതും.  സഹനടനായുളള വേഷങ്ങളിലാണ് അര്‍ജുന്‍ കൂടുതല്‍ തിളങ്ങിയത്. ഒപ്പം വില്ലന്‍ റോളുകളിലും താരപുത്രന്‍ അഭിനയിച്ചു. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി അര്‍ജുന്‍ അശോകന്‍ മാറിയത്. ബിടെക്ക്, പറവ, ജൂണ്‍, വരത്തന്‍ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. എന്നാൽ ഇപ്പോള്‍ തന്റെ അഭിനയത്തെ കുറിച്ച് അച്ഛന്‍ പറയുന്ന കമന്റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അര്‍ജുന്‍. മിസ്റ്റേക്കുകളുണ്ടെന്ന് സിനിമ കാണുമ്പോള്‍ അച്ഛന്‍ പറയാറുണ്ടെന്ന് അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ട്. ചില സീനൊക്കെ കാണുമ്പോള്‍ എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്റ്റേക്കുകളുണ്ട് അതെല്ലാം പറയും.

അച്ഛന്‍ ഏറ്റവും ഇമോഷണലായി കണ്ട സിനിമ ബി ടെക് ആണ്. അച്ഛന്‍ സിനിമ കാണാന്‍ കയറിയ തിയേറ്ററില്‍ തന്റെ സുഹൃത്തുമുണ്ടായിരുന്നു. താന്‍ ബോംബ് പൊട്ടി മരിച്ചപ്പോള്‍ അച്ഛന്‍ മുഖത്ത് കൈവെച്ചു, അത് പിന്നെ കുറേ നേരം കഴിഞ്ഞാണ് എടുത്തതെന്ന് അവന്‍ തന്നോട് പറഞ്ഞു എന്നാണ് അര്‍ജുന്‍ പറയുന്നത്.

Actor Arjun ashokan words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES