Latest News

പത്ത് വര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവിലും പോലീസ് വേഷത്തില്‍ തിളങ്ങി വാണി വിശ്വനാഥ്; ശ്രിനാഥ് ഭാസി ചിത്രം ആസാദി ക്യാരക്ടര്‍ ടീസര്‍ കാണാം

Malayalilife
പത്ത് വര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവിലും പോലീസ് വേഷത്തില്‍ തിളങ്ങി വാണി വിശ്വനാഥ്; ശ്രിനാഥ് ഭാസി ചിത്രം ആസാദി ക്യാരക്ടര്‍ ടീസര്‍ കാണാം

ശ്രീനാഥ് ഭാസിക്കൊപ്പം വാണി വിശ്വനാഥ് പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആസാദി'യുടെ ക്യാരക്ടര്‍ ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ഏഴു പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസര്‍ പ്രകാശനം നടത്തിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോര്‍ജ് ആണ്. 

വാണി വിശ്വനാഥ് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്തെത്തുന്ന ഈ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ലാല്‍, രവീണാ രവി സൈജു ക്കുറുപ്പ്, തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാഗറാണ് ത്രില്ലര്‍ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. 

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാ?ഗറാണ് ത്രില്ലര്‍ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പോലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുക.

ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. 'മാമന്നന്‍' എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.

ഗാനങ്ങള്‍ - ഹരി നാരായണന്‍, സംഗീതം - വരുണ്‍ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, എഡിറ്റിങ് - നൗഫല്‍ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈന്‍ - വിപിന്‍ദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേര്‍സ് - അഖില്‍ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈന്‍ - സ്റ്റീഫന്‍ വല്യാറ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പി.സി. വര്‍ഗീസ്, സുജിത് അയണിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ആന്റണി ഏലൂര്‍

AZADI Character Teaser Sreenath Bhasi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES