കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന മോഹന്‍ലാല്‍ ഡയലോഗ് മലയാളികള്‍ക്ക് പെട്ടന്ന് മറക്കാനാവില്ല. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മിയാമി ബീച്ചില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള ദുരം എത്രയെന്ന ചോദ്യത്തിന് മോഹല്‍ലാല്‍ നല്‍കിയ ഉത്തരം ഇപ്പോഴും ചിരിപടര്‍ത്തും. ഇപ്പോളിതാ പഞ്ച് ഡയലോഗവും വീണ്ടും ലാലേട്ടന്‍ പറഞ്ഞിരിക്കുകയാണ്. ടോവിനോ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിലാണ് ഈ അവിസ്മരണീയ മുഹൂര്‍ത്തം ഉണ്ടായത്.
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന പേരിട്ടിരിക്കുന്ന ടോവിനോ ചിത്രം പ്രഖ്യാപിക്കുന്ന ചടങ്ങായിരുന്നു വേദി. ലാലേട്ടന്റെ ചിത്രത്തിലെ പഞ്ച് ഡയലോഗാണ് ചിത്രത്തിന്റെ പേരെന്ന് ടൊവിനോ പറഞ്ഞു. അപ്പോള്‍ മറുപടിയായി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് ലാലേട്ടന്‍ പറയുന്നുണ്ട്. കൂടാതെ പേരു പോലെ തന്നെ ചിത്രം കിലോമീറ്ററുകള്‍ ഓടട്ടെ എന്നും ലാലേട്ടന്‍ ആശംസിക്കുന്നുണ്ട് ടോവിനോ നിര്‍മ്മാണരംഗത്ത് ചുവടുറപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. .പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമാണ് ടൊവിനോ ചിത്രം നിര്‍മ്മിക്കുക. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസയും നേര്‍ന്ന മോഹന്‍ലാല്‍ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി.യുതാരങ്ങള്‍ സംവിധായകരും താരപത്‌നിമാര്‍ നിര്‍മ്മാണരംഗത്തുമൊക്കെ ചുവടുറപ്പിക്കുമ്പോള്‍ ടോവിനോയും നിര്‍മ്മാണ രംഗത്തേക്ക് എത്തുകയാണ്. സിനിമയിലെ എല്ലാ മേഖലയിലും സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന യുവതാരങ്ങള്‍ക്ക് ആരാധകരുടെ സപ്പോര്‍ട്ടുമുണ്ട്.