Latest News

നീരാളിക്കു ശേഷം ഡ്രാമയിലെ പ്രോമോ സോങ് പാടി തകര്‍ത്ത് ലാലേട്ടന്‍; ലൊക്കേഷന്‍ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍; പ്രോമോ എത്തിയതോടെ കിടിലന്‍ ടരോളുകളുമായി ട്രോളന്മാരും രംഗത്ത് 

Malayalilife
നീരാളിക്കു ശേഷം ഡ്രാമയിലെ പ്രോമോ സോങ് പാടി തകര്‍ത്ത് ലാലേട്ടന്‍; ലൊക്കേഷന്‍ കാഴ്ചകള്‍ കോര്‍ത്തിണക്കിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍; പ്രോമോ എത്തിയതോടെ കിടിലന്‍ ടരോളുകളുമായി ട്രോളന്മാരും രംഗത്ത് 

നീരാളി എന്ന് ചിത്രത്തിലെ അടിപൊളി ഗാനത്തിന് ശേഷം മറ്റൊരു തട്ടുപൊളിപ്പന്‍ പാട്ടുമായി മോഹന്‍ലാല്‍ എന്ന ഗായകന്‍ വീണ്ടുമെത്തുകയാണ്. മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഡ്രാമയിലാണ് ലാലേട്ടന്റെ പാട്ടുള്ളത്. ചിത്രത്തിന്റെ പ്രോമോ സോങാണ് മോഹന്‍ലാല്‍ തകര്‍ത്ത് പാടിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഗാനത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേഎന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ച്ചകളാണുള്ളത്. 

ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുത്തന്‍ പണത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡ്രാമ, ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ഡ്രാമ&യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും.

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞ ചിത്രത്തിന്റെ ടീസറിന് ലാല്‍ ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഓടിവന്ന് കാറിലേക്ക് മറിയുന്ന സൂപ്പര്‍സ്റ്റാറിനെയാണ് ടീസറില്‍ കാണുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രോമോ സോങ് എത്തിയതോടെ ട്രോളര്‍മാര്‍ നിരവധി ട്രോളുകളുമായി എത്തിയിട്ടുണ്ട്.

Read more topics: # Mohanlal,# Drama,# promo video
Drama promo video song by Lalettan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES