ചിദംബരത്തിന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ?ഗണപതി, ഖാലിദ് റഹ്മാന്‍, ദീപക് പറമ്പോല്‍, ചന്തു, ജൂനിയര്‍ ലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മലയാള സിനിമയില്‍ നവതരം?ഗം തീര്‍ത്ത സിനിമ തിയേറ്ററില്‍ നിന്നും ഒടിടിയില്‍ സ്ട്രീമിങ്ങ് തുടരുമ്പോള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ?ഗുണ കേവ് സിനിമയ്ക്കായി എങ്ങനെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചുവെന്ന് കാട്ടുന്ന ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.
തിങ്ക് മ്യൂസിക്കിന്റെ യൂട്യബ് ചാനലിലൂടെയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, സിനിമയിലെ 'നെബുലകള്‍' എന്ന പാട്ടിന്റെ ബാക്ക്?ഗ്രൗണ്ടില്‍ പുറത്തിറക്കിയിരിക്കുന്നത്. നിരവധി അപകടങ്ങളെ തുടര്‍ന്ന് പ്രവേശനം നിഷേധിച്ചിരുന്ന ?കൊടൈക്കാനാലിലെ ?പ്രശസ്തമായ ?ഗുണ കേവ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചിത്രീകരണത്തിന് വേണ്ടി തുറന്നു കൊടുത്തിരുന്നു. എന്നാല്‍ എല്ലാ ഭാ?ഗവും ചിത്രീകരിക്കാന്‍ സാധിക്കാത്തതിനാലും ഡെവിള്‍സ് കിച്ചണടക്കം ഭീകരത നിറഞ്ഞ വിഷ്വല്‍സ് കാട്ടിയത് വിഎഫ്എക്‌സിന്റെ സഹായത്തോടെയാണ്.
യാഥാര്‍ത്ഥ ദൃശ്യത്തോട് കിടപിടിക്കുന്ന തരത്തില്‍ സൃഷ്ടിച്ച വിഎഫ്എക്‌സ് ഒരുക്കിയിരിക്കുന്നത് എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ് എന്ന കമ്പനിയാണ്. തൗഫീക്ക് ഹുസ്സൈന്‍ ആണ് വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍. ഓണ്‍സെറ്റ് സൂപ്പര്‍വെസര്‍ ഷാലിഖ് കെ എസ്, അസോസിയേറ്റ് സൂപ്പര്‍വെസര്‍ അര്‍ഷാദ് എസ്, പോള്‍ ജെയിംസ്, സാങ്കേതിക പിന്തുണ - ജിതിന്‍ ജോണ്‍, വിഎഫ്എക്‌സ് കോര്‍ഡിനേറ്റര്‍ - ജംഷീര്‍, സ്റ്റുഡിയോ മാനേജര്‍ - ശ്രീരാജ് എടക്കാട്ട്, സീനിയര്‍ കോമ്പോസിറ്റ് സൂപ്പര്‍വൈസര്‍ - ആകാശ് മനോജ് , ലിയോ ഡി ജോര്‍ജ്, സീനിയര്‍ കമ്പോസിറ്റര്‍മാര്‍ - മാത്യൂസ് എബ്രഹാം, അഭിന്‍ രാജ്, 3ഡി ജനറലിസ്റ്റുകള്‍ - ജോയല്‍ ജോസ്, ഗോകുല്‍ ജി, ശരത്ഗീത്, അതുല്‍ ദേവ്, മുഹമ്മദ് ദര്‍വീഷ്, ആനിമേറ്റര്‍ - ധീരജ് കുമാര്‍ കമ്പോസിറ്റര്‍മാര്‍ - മീര പി എം, അരുണ്‍ സെബാസ്റ്റ്യന്‍, പ്രജില്‍ പ്രദീപ്, അഭിജിത്ത് പി ടി, അമര്‍നാഥ് വി എസ്, ഹരീഷ്‌കുമാര്‍ എം, മുഹമ്മദ് റമീസ് എ പി, പ്രണവ് പി ബി, മുഹമ്മദ് ഫാദില്‍, ഹരികൃഷ്ണന്‍ എന്നിവരാണ് വിഎഫ്എക്‌സ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചവര്‍.