Latest News

മധുരരാജ റിലീസ് ചെയ്യുന്ന ദിനം പ്രേംകുമാറിന് ഇരട്ടി മധുരം; മമ്മൂട്ടിയുടെ പേജില്‍ സഹായമഭ്യര്‍ത്ഥിച്ച് തളര്‍ന്നു കിടക്കുന്ന യുവാവ് കമന്റിട്ടപ്പോള്‍ ആഘോഷ പരിപാടി മാറ്റി വച്ച് പകരം ജീവകാരുണ്യം നടത്താന്‍ തയാറായി ആരാധകര്‍

Malayalilife
 മധുരരാജ റിലീസ് ചെയ്യുന്ന ദിനം പ്രേംകുമാറിന് ഇരട്ടി മധുരം; മമ്മൂട്ടിയുടെ പേജില്‍ സഹായമഭ്യര്‍ത്ഥിച്ച് തളര്‍ന്നു കിടക്കുന്ന യുവാവ് കമന്റിട്ടപ്പോള്‍ ആഘോഷ പരിപാടി മാറ്റി വച്ച് പകരം ജീവകാരുണ്യം നടത്താന്‍ തയാറായി ആരാധകര്‍

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസാകുമ്പോൾ പാലഭിഷേകവും ചെണ്ടകൊട്ടും കൊണ്ടാണ് സാധാരണയായി വരവേൽക്കുന്നതെങ്കിൽ മധുര രാജയുടെ റിലീസിന് ജീവകാരുണ്യം കൊണ്ട് വരവേൽപ്പ് നൽകുകയാണ് മമ്മൂട്ടി ആരാധകർ. അതിന് കാരണമായതോ ഫാൻസ് പേജിൽ സഹായം അഭ്യർത്ഥിച്ച് വന്ന കമന്റ്. പത്തനാപുരം പുനലൂർ സ്വദേശിയായ പ്രേം കുമാർ ആണ് മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിൽ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത്.

മധുരരാജയുടെ പ്രൊമോഷൻ വർക്കിനായി മാറ്റിവച്ച പണം പ്രേം കുമാറിന് സഹായമായി നൽകാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. തങ്ങൾ നടത്താനിരുന്ന ഡിജെ പാർട്ടിയേക്കാൾ പ്രധാന്യം വേദനിക്കുന്ന വ്യക്തിയുടെ ജീവനാണെന്ന് ഫാൻസ് പറയുന്നു. കൂടുതൽ സഹായം ചെയ്യുമെന്നും ഇവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കുറിപ്പ് പൂർണരൂപത്തിൽ

സുഹൃത്തുക്കളെ, ഇത് മുഴുവൻ നിങ്ങൾ വായിക്കണം

ഈ വരുന്ന 12 ആം തീയതി റിലീസ് ആകുന്ന നാം എല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുര രാജയുടെ റിലീസുമായി ബന്ധപെട്ട് ടീം OPU വും MFWAI പുനലൂർ ഏരിയ കമ്മിറ്റിയും ചേർന്ന് ഫാൻസ് ഷോ നടത്തുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ... ഈ ഫാൻസ് ഷോയോട് അനുബന്ധിച്ചു 11 ആം തീയതി രാത്രി 8 മണിക്ക് ഞങ്ങൾ ഒരു DJ പ്രോഗ്രാമും നടത്താൻ തീരുമാനിച്ചിരുന്നു... ഇതിലേക്കായി ഏകദേശം 25000 രൂപയോളം ഞങ്ങൾ മാറ്റി വെച്ചിരുന്നു..പക്ഷെ ആ DJ പ്രോഗ്രാം തൽക്കാലത്തേക്ക് നടത്തണ്ടാ എന്നാണ് ഇപ്പൊ ഞങ്ങടെ തീരുമാനം... അതിനു കാരണം ഇന്ന് രാവിലെ മമ്മൂക്കയുടെ പോസ്റ്റിൽ കണ്ട പുനലൂർ പത്തനാപുരം സ്വദേശി ആയ പ്രേം കുമാർ എന്ന ഒരാളുടെ കമന്റ് ആണ്... ഞാൻ അസുഖ ബാധിതനായി നാലു വർഷം ആയി കിടപ്പിലാണ്.

എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക എന്നായിരുന്നു ആ കമന്റ്.ഈ കമന്റ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതിനടിയിൽ അദ്ദേഹം എഴുതിയിരുന്ന നമ്പറിലേക്ക് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചു കാര്യം തിരക്കി... അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചു.. നാലു വർഷം മുൻപ് പ്രേം കുമാർ ഒരു മരത്തിൽ നിന്ന് വീഴുകയും അരക്ക് താഴോട്ട് തളന്നു കിടപ്പിലാവുകയും ചെയ്തു.. ചികിത്സക്കായി വീടും പുരയിടവും ബാങ്കിൽ പണയം വെക്കുകയും നാല് കൊല്ലമായി ഒരു തവണ പോലും പൈസ അടക്കാൻ നിർവാഹം ഇല്ലാതാവുകയും ചെയ്തു.. ഇപ്പോൾ പലിശ മാത്രം ഏകദേശം 1.25 ലക്ഷത്തോളം ആയി...

പലിശ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യാൻ ആണ് ബാങ്കിന്റെ തീരുമാനമത്രെ,.. പ്രേംകുമാറിന് 2 ആം ക്ലാസിലും 5 ആം ക്ലാസ്സിലും പഠിക്കുന്ന 2 കുട്ടികൾ ആണ് ഉള്ളത്,,... വയസായ അച്ഛനും അമ്മയും പ്രേം കുമാറിനോടൊപ്പം ആണ്.. ഒരു കുടുബം മുഴുവൻ വയ്യാത്ത ഒരാളുമായി തെരുവിലേക്ക് ഇറങ്ങാൻ പോകുമ്പോ നമ്മൾ തൊട്ടടുത്തു DJ ആഘോഷവും ആയി മമ്മൂക്കയുടെ പടത്തെ വരവേൽക്കുന്നത് ശരിയല്ല എന്ന് ഞങ്ങൾക്ക് തോന്നി.. അതുകൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു പരിപാടിക്കായി മാറ്റി വെച്ച 25000 രൂപ പ്രേംകുമാറിന്റെ കുടുംബത്തിലേക്ക് കൊടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു...

ഇതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ അവരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,.... ഈ മുടങ്ങിയ DJ പ്രോഗ്രാമിന് പകരമായി ഇതിലും വമ്പൻ പരിപാടി അടുത്ത മമ്മൂക്ക പടത്തിനായി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കും എന്ന് വാക്ക് തരുന്നു,,... എല്ലാവരും ഞങ്ങളോട് സഹകരിക്കുക...! 

 

Mammooka fans to donate money for a patient in Maduraraja release day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES