മാസ്സ് സംവിധായകന്‍ അജയ് വാസുദേവ് ആദ്യമായി നിര്‍മ്മിച്ച്, മാല പാര്‍വ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഉയിര്‍'. ചിത്രത്തിന്റെ ടീസര്‍ റിലീസായി. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഈ ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെസംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും.
ചിത്രത്തിന് കഥ ഒരുക്കുന്നത് അല്‍ഡ്രിന്‍ പഴമ്പിള്ളിയാണ്. ക്യാമറ: പ്രസാദ് എസ് സെഡ്, എഡിറ്റര്‍: ജെറിന്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: അനില്‍ രാമന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിസ്ന ഷെഫിന്‍, വസ്ത്രലങ്കാരം: ഗോകുല്‍ മുരളി, ചീഫ് അസോസിയേറ്റ്: മിഥുന്‍ ശങ്കര്‍ പ്രസാദ്, ആര്‍ട്ട് അസോസിയേറ്റ്: റോഷന്‍, അസോസിയേറ്റ് ക്യാമറ: ഹരീഷ് എ.വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്‍വര്‍ ആലുവ, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍