Latest News

ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കട് അട്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍'; സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിനെത്തും

Malayalilife
 ദുല്‍ഖര്‍ സല്‍മാന്‍ - വെങ്കട് അട്‌ലൂരി ചിത്രം 'ലക്കി ഭാസ്‌കര്‍'; സെപ്റ്റംബര്‍ 27ന് പ്രദര്‍ശനത്തിനെത്തും

ന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളില്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുല്‍ഖര്‍ അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ' ലക്കി ഭാസ്‌കറില്‍' എത്തി നില്‍ക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതുമുതല്‍ ആരാധകര്‍ക്കായി അപ്ഡേറ്റുകള്‍ എപ്പോഴും നല്‍കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2024 സെപ്റ്റംബര്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കട് അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ' ലക്കി ഭാസ്‌കര്‍'. സിതാര എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരി ചിത്രത്തില്‍ നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ടീസര്‍ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകര്‍. അവസാന ഘട്ട ചിത്രീകരണത്തിലാണ് ചിത്രം എത്തി നില്‍ക്കുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം തീയേറ്ററുകളില്‍ റിലീസിനെത്തും. പി ആര്‍ ഒ - ശബരി

Lucky Bhaskar Movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES