Latest News

വെറുതേ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാന്‍;  പ്രണയവും കോമഡിയുമായി ഷൈനും ഷൈനും മഹിമയും;ലിറ്റില്‍ ഹാര്‍ട്ട്‌സ് ടീസര്‍ കാണാം                    

Malayalilife
വെറുതേ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാന്‍;  പ്രണയവും കോമഡിയുമായി ഷൈനും ഷൈനും മഹിമയും;ലിറ്റില്‍ ഹാര്‍ട്ട്‌സ് ടീസര്‍ കാണാം                      

മ്പന്‍ ഹിറ്റ് സമ്മാനിച്ച ആര്‍ ഡി എക്‌സിന് ശേഷം ഷെയ്ന്‍ നിഗം -മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലിറ്റില്‍ ഹാര്‍ട്‌സ് 'എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി .ലുലുവില്‍ നടന്ന ഗംഭീരമായ ചടങ്ങിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്‌സില്‍ സിബിയായി ഷെയ്‌നും ശോശയായി മഹിമയും എത്തുന്നു. 

ബാബുരാജിന്റെയും ഷെയ്‌നിന്റെയും രസകരമായ ഡയലോഗുകളിലൂടെ കടന്നു പോകുന്ന ടീസര്‍ ചിത്രം നര്‍മ്മരസ പ്രാധാന്യത്തോടുകൂടി ഒരുക്കുന്ന ഒരു ലൗവ് സ്റ്റോറി ആണെന്ന് സൂചന നല്‍കുന്നുണ്ട്..

ആന്റോ ജോസ് പെരേര, എബി ട്രീസാ പോള്‍ എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ചിത്രത്തില്‍ഐമാസെബാസ്റ്റ്യന്‍, രണ്‍ജി പണിക്കര്‍,  ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, രമ്യാ സുവി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.  ആര്‍.ഡി.എക്‌സിനു ശേഷം ഷെയ്‌നും മഹിമയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സംഗീതം - കൈലാസ് മേനോന്‍, ഛായാഗ്രഹണം - ലൂക്ക് ജോസ്, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ്സും, വില്‍സണ്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


 

Little Hearts Official Teaser Shane Nigam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES