തട്ടുംപുറത്ത് അച്യുതനുമായി ചാക്കോച്ചനും ലാല്‍ജോസും എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

Malayalilife
 തട്ടുംപുറത്ത് അച്യുതനുമായി ചാക്കോച്ചനും ലാല്‍ജോസും എത്തുന്നു;  ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

ലാല്‍ജോസും കുഞ്ചാക്കോബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തട്ടുപുറത്ത് അച്യുതന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി,പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ഇത്തവണയും വ്യത്യസ്ഥമയൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയ സിന്ധുരാജാണ് ഇവരുടെ പുതിയ ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു ചാക്കോച്ചന്‍ തന്നെയായിരുന്നു സിനിമയുടെ ഫസ്റ്ലുക്ക് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.

 

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചാക്കോച്ചന്‍ തന്നെയായിരുന്നു ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നത്.ചിത്രീകരണം ആരംഭിച്ച സിനിമ ഡിസംബറിലാണ് തിയ്യേറ്ററുകളിലേക്ക്എത്തും. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റര്‍ടെയ്നറായിരിക്കും തട്ടിന്‍പുറത്ത് അച്യൂതന്‍ എന്നാണറിയുന്നത്. അനില്‍ പനച്ചൂരാന്റ വരികള്‍ക്ക് ദീപാങ്കുരനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ചാക്കോച്ചന്‍ ചിത്രത്തിനു ശേഷം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുളള ചിത്രമായിരിക്കും ലാല്‍ജോസ് സംവിധാനം ചെയ്യുക. മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന പരിപാടിയിലെ വിജയികളെയായിരിക്കും ഈ ചിത്രത്തിലേക്ക് തിരഞ്ഞടുക്കുക.

Kunchacko Boban,Lal Jose,thattinpurath achudan,First Look Poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES