ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം താരത്തിന്റെ തന്ന കരിയര്‍ മാറ്റി മറിച്ചു. നിരവധി ആരാധികമാരും താരത്തിനുണ്ട്. പ്രഭാസിന്റെ വ്യക്തി ജീവിതം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടി അനുഷ്ക ഷെട്ടിയുമായി ചേര്‍ത്ത് വന്ന ഗോസിപ്പ് ആയിരുന്നു ഇതില്‍ ഏറെക്കാലം നീണ്ടു നിന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്നും സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രഭാസും അനുഷ്കയും പല തവണ വ്യക്തമാക്കി.
അനുഷ്കയ്ക്ക് ശേഷം പ്രഭാസിനൊപ്പം ചേര്‍ത്ത് വന്ന മറ്റൊരു പേരാണ് നടി കൃതി സനോനിന്റേത്. പുറത്തിറങ്ങാനിരിക്കുന്ന ആദിപുരുഷ് എന്ന സിനിമയില്‍ പ്രഭാസിന്റെ നായികയായി കൃതി ആണെത്തുന്നത്. ഇപ്പോളിതാ ഇരുവരുടെയും പ്രണയത്തിനെക്കുറിച്ച് വരുണ്‍ ധവാന് നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്.
വരുണ്‍ ധവാന് അടുത്തിടെ സംവിധായകന് കരണ്‍ ജോഹറുമായി നടത്തിയ സംഭാഷണമാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ 'ഭേഡിയ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്രിതി സനനും വരുണ്‍ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് ക്രിതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തിലെ സൂചന വരുണ്‍ നല്‍കിയത്.
പരിപാടിക്കിടെ ഒരു ലിസ്റ്റില്‍ ക്രിതിയുടെ പേര് എന്തുകൊണ്ട് കാണുന്നില്ലെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു. ക്രിതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുണ്‍ പറയുന്നു. ആ വ്യക്തി മുംബയില്‍ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുണ്‍ പറയുന്നു. ഇതുകേട്ട് ക്രിതി ചിരിക്കുന്ന വീഡിയോയാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ദീപിക പദുക്കോണുമൊത്തുള്ള 'പ്രോജക്ട് കെ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോള്‍.
അവസരം ലഭിക്കുകയാണെങ്കില്‍ പ്രഭാസിനെ വിവാഹം ചെയ്യുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ക്രിതി പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു. തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട ഹീറോ ആരാണെന്ന ചോദയത്തിന് മറുപടിയായി നടി ഡാര്‍ലിംഗ് പ്രഭാസ് എന്ന് പറഞ്ഞതും ശ്രദ്ധേയമായിരുന്നു.
ഓം റോട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തില്‍ പ്രഭാസും ക്രിതിയുമാണ് നായികാനായകന്മാര്. 2023 ജൂണിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.