അനുഗ്രഹിത കലാകാരിയെന്ന് കുറിച്ച് മോഹന്‍ലാല്‍; ആദാരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി സിനിമാ സീരിയല്‍ ലോകത്തെ താരങ്ങള്‍; മലയാളത്തിന്റെ പ്രിയപ്പെട്ട നടി കനകലതയ്ക്ക് വിട നല്കി കേരളം

Malayalilife
topbanner
അനുഗ്രഹിത കലാകാരിയെന്ന് കുറിച്ച് മോഹന്‍ലാല്‍; ആദാരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി സിനിമാ സീരിയല്‍ ലോകത്തെ താരങ്ങള്‍; മലയാളത്തിന്റെ പ്രിയപ്പെട്ട നടി കനകലതയ്ക്ക് വിട നല്കി കേരളം

ന്തരിച്ച സിനിമാ താരം കനകലതയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. മലയിന്‍കീഴിലുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയായിരുന്നു സംസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ ഇന്ദ്രന്‍സ് ഭാഗ്യ ലക്ഷ്മി തുടങ്ങിയ സാംസ്‌കാരിക രാഷ്ട്രയ സിനിമാ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അന്തിമപോചാരമര്‍പ്പിക്കാനെത്തി.

കനകലതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ''മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. 280-ലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത അനുഗ്രഹീത കലാകാരി. കിരീടം ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഈ ലോകത്തോട് വിടപറഞ്ഞ പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍..'', മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെ ആയിരുന്നു.''കനകലതക്ക് ആദരാഞ്ജലികള്‍..'' എന്ന ഒറ്റ വരിയില്‍ എഴുതിയ മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. 

ഒരു യാത്രമൊഴി, ഗുരു, വര്‍ണപ്പകിട്ട്, സ്പടികം, തച്ചോളി വര്‍ഗീസ് ചേകവര്‍, ചെങ്കോല്‍, മിഥുനം, രാജാവിന്റെ മകന്‍ തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

2 വര്‍ഷമായി ഡിമന്‍ഷ്യ എന്ന രോഗത്തെ തുടര്‍ന്ന് താരം കിടപ്പിലായിരുന്നു. പൂര്‍ണമായും ഓര്‍മ്മ നഷ്ടപ്പെട്ട സ്വന്തം പേര് പോലും മറന്ന അവസ്ഥ ആയിരുന്നു കനകലത എന്ന് സഹോദരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളും ഉള്‍പ്പെടെ 350 ഓളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.

Read more topics: # കനകലത
Kanakalatha funeral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES