വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായി മാറി നടിയാണ് കല്യാണി പ്രിയദര്‍ശന്‍. മലാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ കല്യാണി തന്റെ സാന്നിധ്യം ഇപ്പോള്‍ അറിയിച്ചു കഴിഞ്ഞു. തെലുങ്ക് ചിത്രമായ 'ഹലോ'യിലൂടെയാണ് കല്യാണി അഭിനയരംഗത്ത് ചുവട് വച്ചത്. ഇപ്പോള്‍ മലയാളം, തെലുങ്ക് ഭാഷകളില്‍ താരം സജീവ സാന്നിധ്യം ആണ്.
മാസ്‌ക് ധരിച്ച് സിംപിള്‍ ലുക്കില്‍ ഗുരൂവായൂരിലെത്തിയ നടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. താരത്തെ മനസിലാക്കാതിരിക്കാനായി കല്യാണി മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ച് വെച്ചാണ് ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയത്. ചുരിദാര്‍ ധരിച്ചു വളരെ സിംപിള്‍ ലൂക്കിലാണ് കല്യാണി എത്തിയത്. വളരെ ചുരുക്കം ചിലര്‍
കുടുംബത്തോടൊപ്പമാണ് കല്യാണി ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. അമ്പലത്തില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ കല്യാണിയോടൊപ്പം തന്നെയായിരുന്നു ക്യാമറ കണ്ണുകള്‍. എന്നാല്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ എല്ലാവരോടൊപ്പം ഫോട്ടോ എടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു.
തല്ലുമാല'യാണ് കല്യാണിയുടേതായി അവസാനമായി റിലീസായ മലയാള സിനിമ. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകന്‍. അതിന് 'ശേഷം മൈക്കില്‍ ഫാത്തിമ'യാണ് കല്യാണിയുടെ പുതിയ സിനിമ. മനു സി.കുമാര്‍ ഈ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖറും കല്യാണിയും വീണ്ടും ഒരുമിക്കാം ഒരുങ്ങുകയാണ് ഇപ്പോള്‍. ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സീ സ്റ്റുഡിയോസറ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ്. ദുല്‍ഖര്‍ നിലവില്‍ അഭിലാഷ് ജോഷി ഒരുക്കുന്ന കിങ് ഓഫ് കോത്തയില്‍ അഭിനയിച്ചുവരികയാണ്.