ദേശഭാഷാ ഭേദമില്ലാതെ ഇന്ന് പ്രേക്ഷകര്‍ മൂളിനടക്കുന്ന ഗാനമാണ് 'തീവണ്ടി'യിലെ 'ജീവംശമായി...' എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ഗാനം. നിരവധി കവര്‍ വേര്‍ഷനുകളും നൃത്താവിഷ്‌കാരങ്ങളും ഈ ഗാനത്തിന്റെ ചുവടുപിടിച്ച് ഹിറ്റായി. എന്നാല്‍ ഇപ്പോള്‍ ഈ ഗാനം കോപ്പിയടിയാണെന്ന് തുറന്നു പറയുകയാണ് സംഗീത സംവിധായകനായ കൈലാസ് മേനോന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൈലാസ് തന്റെ കോപ്പിയടിക്കഥ വിവരിച്ചത്.
അഞ്ച് വര്‍ഷം മുന്‍പ് ലുലുവിന്റെ പരസ്യ ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈണമാണ് 'ജീവംശമായി...' എന്ന് തുടങ്ങുന്ന ഗാനമായി അവതരിപ്പിച്ചത്. ആ പരസ്യചിത്രത്തിന് ഈണമിട്ടതും താന്‍ തന്നെയാണെന്നും എന്നെങ്കിലും സിനിമ ചെയ്യുമ്പോള്‍ ഈ ട്യൂണ്‍ പാട്ടായി അവതരിപ്പിക്കണം എന്നുണ്ടായിരുന്നുവെന്നും കൈലാസ് പറയുന്നു.
കൈലാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ...ഇത് ഞാന്‍ തന്നെയാണ്!
5 വര്‍ഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂര്‍ത്തുക്കളെ?
അന്ന് ഇത് ചെയ്യുമ്പോള്‍ ഓര്‍ത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയില്‍ ഒരു പാട്ടായി ഈ ട്യൂണ്‍ അവതരിപ്പിക്കണം എന്ന്.
നിങ്ങള്‍ തന്നെ എടുത്തത് നന്നായി.അല്ലെങ്കില്‍ ഗോപാലന്‍ പൊക്കിയേനെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനു വങിക്കുന്ന കമ്മന്റ്. ലുലു പരസ്യവും കൂടെ കൈലാസ്് ഫെയ്‌സ്ബുക്കിലൂടെ പങ്ക്‌വെച്ചിട്ടുണ്ട്