Latest News

മുത്തച്ഛനായ സന്തോഷം പങ്കിട്ട് സുനില്‍ ഷെട്ടി; പെണ്‍കുഞ്ഞിന്റെ അച്ഛനായ സന്തോഷവുമായി കെ.എല്‍.രാഹുല്‍; കുഞ്ഞതിഥിയെത്തിയ സന്തോഷവാര്‍ത്ത പങ്കുവച്ച് കെ എല്‍ രാഹുലും അതിയ ഷെട്ടിയും

Malayalilife
 മുത്തച്ഛനായ സന്തോഷം പങ്കിട്ട് സുനില്‍ ഷെട്ടി; പെണ്‍കുഞ്ഞിന്റെ അച്ഛനായ സന്തോഷവുമായി കെ.എല്‍.രാഹുല്‍; കുഞ്ഞതിഥിയെത്തിയ സന്തോഷവാര്‍ത്ത പങ്കുവച്ച് കെ എല്‍ രാഹുലും അതിയ ഷെട്ടിയും

ബോളിവുഡ് താരങ്ങളും കായിക താരങ്ങളും തമ്മിലുള്ള പ്രണയവും വിവാഹവും അവരുടെ ജീവിതവുമൊക്കെ എന്നും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളായ അതിയയും ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇവരുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുമുണ്ട്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ വിവാഹിതരായത്.

ഇപ്പോഴിതാ മകള്‍ക്ക് കുഞ്ഞുണ്ടായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് മുത്തച്ഛന്‍ സുനില്‍ ഷെട്ടി. അതിയയും രാഹുലും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട അതേ പോസ്റ്റാണ് സുനില്‍ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാം സ്?റ്റോറിയിലൂടെ പങ്കിട്ടിരിക്കുന്നത്. ''ബ്ലെസ്ഡ് വിത്ത് എ ബേബി ഗേള്‍...'' എന്ന പോസ്റ്റാണ് അതിയയും രാഹുലും പങ്കിട്ടത്. 

2015ല്‍ ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മുബാറകന്‍, നവാബ്സാദെ, മോട്ടിച്ചൂര്‍ ചക്നാച്ചൂര്‍ എന്നീ സിനിമകളിലും അഭിനയിച്ചു. മോഡലിങ് രംഗത്തും അതിയ സജീവമാണ്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ നിന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡല്‍ഹി മാനേജ്മെന്റ് താരത്തിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 30നാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഈ മത്സരത്തിന് മുമ്പായി രാഹുല്‍ ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നേക്കും.
കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. 

എന്നാല്‍ പിന്നീട് ലഖ്നൗ ടീം വിട്ട രാഹുലിനെ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. രാഹുലിനെ ക്യാപ്റ്റനാക്കാനായിരുന്നു ഡല്‍ഹിയുടെ തീരുമാനം. എന്നാല്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. തുടര്‍ന്ന് അക്സര്‍ പട്ടേലിനെ ക്യാപ്റ്റനാക്കിയിരുന്നു.

KL Rahul Athiya Shetty Blessed With Baby Girl

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES