Latest News

ഇഷ തൽവാർ ഇനി കൊച്ചിക്കാരി; മലയാള സിനിമയിൽ സജീവമാകാൻ കൊച്ചിയിലേക്ക് താമസം മാറ്റി നടി; നടിയുടെ പുതിയ താമസം മറൈൻ ഡ്രൈവിന് സമീപുള്ള ഫ്‌ളാറ്റിൽ

സ്വന്തം ലേഖകൻ
ഇഷ തൽവാർ ഇനി കൊച്ചിക്കാരി; മലയാള സിനിമയിൽ സജീവമാകാൻ കൊച്ചിയിലേക്ക് താമസം മാറ്റി നടി; നടിയുടെ പുതിയ താമസം മറൈൻ ഡ്രൈവിന് സമീപുള്ള ഫ്‌ളാറ്റിൽ

തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പരിചിതമായ നടിയാണ് ഇഷ തൽവാർ. വളരെ വേഗം അഭിനയമികവിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഇഷയ്ക്ക് എവിടെയോ ഇല്ലേ ഒരു മലയാളിച്ഛായ ഉണ്ടെന്ന് പലപ്പോഴും ആരാധകരും അടിവര യിടാറുണ്ട്.മട്ടിലും ഭാവത്തിലും പെരുമാറ്റത്തിലും മലയാളിമനസ്സിന് ചേരുന്ന പ്രകൃതമായിരുന്ന ഇഷ ഇപ്പോളിതാ തീർത്തും കൊച്ചിക്കാരിയായി മാറിയിരിക്കുകയാണ്.

നടി കൊച്ചിയിലേക്ക് താമസമാക്കി കഴിഞ്ഞു. മറൈൻ ഡ്രൈവിൽ ടാറ്റയുടെ തൃത്വം എന്ന ഇരുപത്തിയേഴ് നില ഫ്‌ളാറ്റ് സമുച്ചയത്തിലെ ഇരുപത്തിനാലാം നിലയിലാണ് ഇഷയുടെ ഫ്‌ളാറ്റ്. അറുപതിനായിരം രൂപയാണത്രെ ഈ ഫ്‌ളാറ്റിന്റെ പ്രതിമാസ വാടക. 

ജൂൺ ഒടുവിലാണ് ഇഷ ഈ ഫ്‌ളാറ്റിൽ താമസമാരംഭിച്ചത്. മലയാളസിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ എറണാകുളത്ത് താമസമാക്കിയതത്രെ. കേരളത്തിൽ കഴിയാനാണ് ഏറെ ഇഷ്ടംമെന്നും .ഇവിടം മനോഹരമാണ്, നല്ല സമാധാനമുള്ള സ്ഥലമാണെന്നും മുമ്പേ തന്നെ ഇഷ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കുന്ന ഇഷ പൃഥ്വിരാജ് നായകനാകുന്ന രണത്തിലാണ് ഇഷ ഒടുവിലഭിനയിച്ചത്.

Isha talwar shifted to cochi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക