തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളില്‍ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറില്‍ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സര്‍ഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍സ്റ്റാറുകളുടെ നായികയായെത്താന്‍ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമല്‍ ഹാസന്‍ സല്‍മാന്‍ ഖാന്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്.
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി രംഭയുടെ കുടുംബ ജീവിതമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 2010 ല്‍ ആണ് രംഭ വിവാഹിതയായത്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. കുടുംബത്തോടൊപ്പം കാനഡയിലാണ് നടി താമസിക്കുന്നത്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിത പങ്കാളിയാക്കിയത്.
രംഭ ഭര്‍ത്താവുമായി വഴക്കിലാണെന്നും ഉടന്‍ ബന്ധം വേര്‍പിരിയുമെന്നുമാണ് പ്രചരിച്ചിരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് തിരിച്ച് വരണമെന്ന് രംഭ ആ?ഗ്രഹിക്കുന്നുണ്ട്. എന്നാല്‍ യുഎസ്എയിലേയ്ക്ക് താമസം മാറാനാണ് ഇന്ദ്രകുമാര്‍ താല്‍പര്യപ്പെടുന്നത്. ഇതാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നമായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. വിവാഹ മോചന വാര്‍ത്ത തെറ്റാണെന്ന് നടി വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ ദുഖകരമാണ്. തന്നെക്കുറിച്ച് ചിന്തിക്കാതെയാണ് തെറ്റായ വാര്‍ത്തകളുണ്ടാക്കുന്നതെന്നും രംഭ വിമര്‍ശിച്ചു. അതേസമയം ചെറിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എല്ലാ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുമുണ്ടാകുന്ന പ്രശ്‌നമാണതെന്നും രംഭ പറയുന്നുണ്ട്.
ആന്ധ്രാ സ്വദേശിനിയായ രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയില്‍ എത്തിയ ശേഷമാണ് രംഭ എന്ന പേര് താരം സ്വീകരിച്ചത്. 2011ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം രംഭ സിനിമയില്‍ അധികം സജീവമായിരുന്നില്ല. ചില ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ രംഭ അതിന് ശേഷം ജഡ്ജ് ആയിട്ടുണ്ട്. പക്ഷേ സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ഇറങ്ങിയിട്ടുണ്ട് രംഭ. 2003 ല്‍ പുറത്തിറങ്ങിയ ത്രീറോസ് എന്ന ചിത്രമായിരുന്നു നടി നിര്‍മ്മിച്ചത്