Latest News

ഇളയരായുടെ ബയോപിക് ഉപേക്ഷിച്ചിട്ടില്ല; സിനിമയില്‍ പ്രതികരിച്ച് നിര്‍മാതാവ്; ധനുഷിന്റെ ആരാധകര്‍ക്ക് ആശ്വാസം 

Malayalilife
 ഇളയരായുടെ ബയോപിക് ഉപേക്ഷിച്ചിട്ടില്ല; സിനിമയില്‍ പ്രതികരിച്ച് നിര്‍മാതാവ്; ധനുഷിന്റെ ആരാധകര്‍ക്ക് ആശ്വാസം 

മിഴ് സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ സംഗീത ഇതിഹാസമാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെ ബിഗ് സ്‌ക്രീനില്‍ എത്തിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ ധനുഷാണ് ഇളയരാജയെ അവതരിപ്പിക്കുന്നത്. എന്നാല്‍ അടുത്തിടെ ചിത്രം ഉപേക്ഷിച്ചുവെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 

നേരത്തെ ചിത്രത്തിന്റെ തിരക്കഥ കമല്‍ഹാസന്‍ ഒരുക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നതെങ്കിലും സിനിമാ തിരക്കുകള്‍ കാരണം കമല്‍ ഹാസന്‍ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ ചിത്രീകരണം തുടങ്ങുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

കിംഗ് ഈസ് ബാക്ക് ഡോണ്‍ ആയി ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്, പക്ഷേ അത് സിനിമയിലൂടെയല്ല. അതേസമയം, ഇളയരാജയുടെ ബയോപിക്കിനായി അടുത്ത കാലത്തൊന്നും ധനുഷ് ഡേറ്റ് കൊടുത്തതായും വിവരങ്ങള്‍ ഇല്ല. തുടര്‍ച്ചയായി മറ്റു സിനിമകള്‍ പ്രഖ്യാപിക്കുന്നുണ്ട് ധനുഷ്. ധനുഷിനെ വച്ച് ക്യാപ്റ്റന്‍ മില്ലര്‍ ഒരുക്കിയ അരുണ്‍ മാതേശ്വരന്‍ ഇളയരാജ പ്രൊജക്ട് തല്‍ക്കാലം നിര്‍ത്തി പുതിയ ചിത്രത്തിന്റെ ചര്‍ച്ചയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

Ilayaraja biopic DHANUSH

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES