Latest News

കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു; എല്ലാത്തിലുമുപരി ക്ലൈമാക്‌സിലെ മാറ്റം രോമാഞ്ചമുണ്ടാക്കി'കാന്താര'യെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍;ട്വീറ്റിന് നന്ദി അറിയിച്ച് റിഷഭ് ഷെട്ടി

Malayalilife
topbanner
കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു; എല്ലാത്തിലുമുപരി ക്ലൈമാക്‌സിലെ മാറ്റം രോമാഞ്ചമുണ്ടാക്കി'കാന്താര'യെ പ്രശംസിച്ച് ഹൃത്വിക് റോഷന്‍;ട്വീറ്റിന് നന്ദി അറിയിച്ച് റിഷഭ് ഷെട്ടി

റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ' കാന്താര' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 9 ന് ഹിന്ദിയില്‍ നെറ്റ്ഫ്ലിക്സില്‍ സിനിമ എത്തിയിരുന്നു. കൂടാതെ  കഴിഞ്ഞമാസം 24 ന് കന്നഡ, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളില്‍ പ്രൈം വീഡിയോയിലും സിനിമ എത്തിയിരുന്നു.

സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ രണ്ടിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ കാന്താരയുടെ വിജയത്തെ  പ്രശംസിച്ചിരിക്കുകയാണ്.

താരത്തിന്റെ ട്വീറ്റ്

''കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു, മികച്ച കഥപറച്ചില്‍, അഭിനയം,സംവിധാനം, എല്ലാത്തിലുമുപരി പീക്ക് ക്ലൈമാക്സ് പരിവര്‍ത്തനം എനിക്ക് ആവേശം നല്‍കുകയാണ് ചെയ്തത്. ടീമിനോടുള്ള ബഹുമാനവും പ്രശംസയും അറിയിക്കുന്നു.

എന്നാല്‍ ഇതിനുളള മറുപടിയായി റിഷഭ് ഷെട്ടി പറഞ്ഞത് 'വളരെ നന്ദി സര്‍'' എന്നായിരുന്നു. സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും സിനിമയില്‍ കേന്ദ്ര കഥാപാത്രമായി അരങ്ങേറിയതും. തിരക്കഥ, സംവിധാനം, അഭിനനയം എന്നീ മുന്നു നിലകളില്‍ റിഷഭ് ഷെട്ടി ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.  ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് കാന്താരയുടെ നിര്‍മ്മാണം  നിര്‍വഹിച്ചത്. സെപ്തംബര്‍ 30 നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. കന്നടയില്‍ മികച്ച വിജയം കൊയ്ത ചിത്രം മലയാളത്തിലേക്ക് എത്തിച്ചത് പൃഥ്വിരാജ് ആണ്. 

Hrithik Roshan showers praise on Rishabh Shetty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES