Latest News

വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകള്‍; കമലഹാസന്‍, രജനീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ച വ്യക്തി: കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ ആളുകൂടിയായ കമറുദീന്‍ അന്തരിച്ചു 

Malayalilife
 വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകള്‍; കമലഹാസന്‍, രജനീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ച വ്യക്തി: കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ ആളുകൂടിയായ കമറുദീന്‍ അന്തരിച്ചു 

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍ എന്ന ബഹുമതി നേടിയ പാവറട്ടി സ്വദേശിയായ പണിക്കവീട്ടില്‍ കമറുദീന്‍ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഏഴടി രണ്ട് ഇഞ്ച് ആയിരുന്നു ഉയരം. 

ടോള്‍മെന്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആളായി കമറുദീനെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളില്‍ വേഷമിട്ടു. കമലഹാസന്‍, രജനീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കള്‍: റയ്ഹാനത്ത്, റജീന.

Read more topics: # കമറുദീന്‍
tallman kamarudhin passess AWAY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക