Latest News

സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്റര്‍; റിലീസിനൊരുങ്ങുന്നത് സൂര്യയുടെ കങ്കുവയും ബസൂക്കയും അടക്കമുള്ള ചിത്രങ്ങള്‍

Malayalilife
സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്റര്‍; റിലീസിനൊരുങ്ങുന്നത് സൂര്യയുടെ കങ്കുവയും ബസൂക്കയും അടക്കമുള്ള ചിത്രങ്ങള്‍

മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്.

ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട,  സൗദി വെള്ളക്ക , തല്ലുമാല,  വൂള്‍ഫ് , ഓപ്പറേഷന്‍ ജാവ,   വണ്‍ , ചാവേര്‍,   രാമചന്ദ്ര ബോസ്സ് & Co, ഉടല്‍ , ആളങ്കം,  ആയിരത്തൊന്ന് നുണകള്‍ , അഡിയോസ് അമിഗോ , എക്‌സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍. 

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ  , നസ്ലലന്റെ ആലപ്പുഴ ജിംഖാന എന്നിവയാണ്  റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍

nishad yusuf passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES