മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരമാണ് അന്‍സിബ ഹസന്‍. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം ടെലിവിഷനില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. സഹതാരമായി ഒതുങ്ങുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇതോടെയാണ് താരം ടെലിവിഷനിലേക്ക് ചുവട് മാറ്റിയത്. വിവിധ ചാനലുകളിലായി നിരവധി പരിപാടികളായിരുന്നു താരം അവതരിപ്പിച്ചത്.
ദൃശ്യത്തില്‍ അന്‍സിബയുടെ സഹോദരിയായി അഭിനയിച്ച എസ്തറും ഇപ്പോള്‍ ചേച്ചിക്ക് പിന്നാലെയായി ടെലിവിഷനിലേക്ക് എത്തിയിട്ടുണ്ട്. സംഗീത പരിപാടിയുടെ അവതാരകയായാണ് താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്. സിനിമയിലെത്തിയപ്പോള്‍ തന്നെ വിവാദങ്ങളും അന്‍സിബയ്ക്കൊപ്പമുണ്ടായിരുന്നു. ഇടയ്ക്ക് നടത്തിയ ഫോട്ടോ ഷൂട്ട് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നഗ്‌നചിത്രം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ താരം പരസ്യപ്പെടുത്തിയത്. മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന താന്‍ എങ്ങനെയാണ് വെജിറ്റേറിയനായതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വീട്ടില്‍ എന്നും മത്സ്യമാസാംദികള്‍ ഉണ്ടാവാറുണ്ട്. പെരുന്നാള്‍ സമയമൊക്കെയാവുമ്‌ബോള്‍ നോണ്‍ വെജ് വിഭവങ്ങളുടെ മേളമാണ്. ബാക്കിയുള്ളവര്‍ ബിരിയാണിയൊക്കെ കഴിക്കുമ്‌ബോള്‍ താന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കാറുള്ളതെന്ന് താരം പറയുന്നു. തൈരും അവിയലുമൊക്കെയാണ് തനിക്ക് ഇഷ്ടം. മറ്റുള്ളവര്‍ നോണ്‍ കഴിച്ച് അര്‍മ്മാദിക്കുമ്‌ബോള്‍ താന്‍ വെജ് ഐറ്റങ്ങളാണ് കഴിക്കുന്നത്. ഇങ്ങനെയായതിന് പിന്നില്‍ ഒരു കഥയുണ്ടെന്നും താരം പറയുന്നു.
പെട്ടെന്ന് മത്സ്യമാംസാദികള്‍ നിര്‍ത്തിയപ്പോള്‍ അത് ശരീരത്തെ ബാധിച്ചിരുന്നു. രോഗങ്ങളും പിന്നാലെയെത്തിയിരുന്നു. രക്തക്കുറവും ക്ഷഈണവും പതിവായതും വൈറ്റമിന്‍ ടാബ്ലറ്റുകള്‍ കഴിക്കാന്‍ തുടങ്ങിയതും ഈ സംഭവത്തിന് പിന്നാലെയായാണ്. മൂന്നാം ക്ലാസ് മുതല്‍ 10 ക്ലാസ് വരെ നോണ്‍ കഴിച്ചിരുന്നില്ല. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചെറിയ തോതില്‍ മീനും ചിക്കനും കഴിച്ച് തുടങ്ങുകയായിരുന്നു. മട്ടനും ബീഫും ഇപ്പോഴും കഴിക്കില്ല. വറുക്കുമ്‌ബോള്‍ അധികം മണമില്ലാത്ത തരത്തിലുള്ള മീനുകളാണ് കഴിക്കുന്നത്.