Latest News

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിനോദ് ഇരുന്നിരുന്നത് സ്റ്റാര്‍ട്ടാക്കിയ കാറില്‍; അന്വേഷിച്ചത് മണിക്കൂറുകളായി കാണാതെ വന്നതോടെ; സിനിമ സീരിയല്‍ താരം വിനോദ് തോമസിന്റെ മരണകാരണം എസിയില്‍ നിന്ന് വമിച്ച വിഷവാതകം എന്ന് സംശയം

Malayalilife
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിനോദ് ഇരുന്നിരുന്നത് സ്റ്റാര്‍ട്ടാക്കിയ കാറില്‍; അന്വേഷിച്ചത് മണിക്കൂറുകളായി കാണാതെ വന്നതോടെ; സിനിമ സീരിയല്‍ താരം വിനോദ് തോമസിന്റെ മരണകാരണം എസിയില്‍ നിന്ന് വമിച്ച വിഷവാതകം എന്ന് സംശയം

സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ ഏസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. പാമ്പാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയില്‍ വിനോദിനെ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടത്.

2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.. മീനടം കുറിയന്നൂര്‍ സ്വദേശിയാണ്. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിനരികില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍ എത്തിയിരുന്നു. പാമ്പാടി എസ്എച്ച്ഒ സുവര്‍ണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

അയ്യപ്പനും കോശിയും, കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല, ഒരു മുറൈ വന്ത് പാര്‍ത്തായ, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, കോട്ടയം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തിനു മുമ്പില്‍ കാറിലെ എ.സി. പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ വില്ലനായത് കാറിലെ എ സിയില്‍ നിന്നും വന്ന വിഷവാതകമാണെന്ന് സംശയിച്ചിരുന്നു.

ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലില്‍ പിഎസ് അഖിലി(31)നെയാണ് അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്റെ ശസ്ത്രക്രിയയ്ക്കായാണ് അഖില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്. ഫോറന്‍സിക് വിഭാഗത്തിനുമുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ അഖിലിന്റെ അച്ഛന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയില്‍ എത്തിയത്. അമ്മയോട് തലവേദനയുണ്ടെന്നും കാറില്‍ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖില്‍ ഫൊറന്‍സിക് വിഭാഗത്തിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോയി. വൈകിട്ടായിട്ടും കാണാതെ വന്നപ്പോള്‍ അമ്മ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറില്‍ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റിയറിങ്ങിലേക്ക് കൈകള്‍വെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യില്‍നിന്നുള്ള കാര്‍ബണ്‍ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം.

Vinod Thomas death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES