പ്രശസ്‌ത കന്നഡ സിനിമ സംവിധായകനായ വിജയ് റെഡ്ഡി വിടവാങ്ങി. 84 വയസ്സായിരുന്നു. ചെന്നൈയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കന്നഡയില്‍ 48 സിനിമകള്‍ അടക്കം 50 സിനിമകളുടെ സംവിധാനം നിർവഹിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ക്ക് കഥയും അഞ്ച് സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്
അതോടൊപ്പം രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാതാവും കൂടിയാണ് അദ്ദേഹം.
1953ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആയി പൊതുരംഗത്തുവന്ന വിജയ് റെഡ്ഡി കന്നഡ സിനിമയില്‍ 1970ല്‍ പുറത്തിറങ്ങിയ 'രംഗമഹല്‍ രഹസ്യ'യോടെയാണ് സജീവമാകുന്നത്. കരിയറില്‍ ഒരു ടേണിംഗ് പോയിന്റായി മാറിയത് 1973ല്‍ പുറത്തിറങ്ങിയ 'ഗഥദ ഗുഡി'യാണ്. വിജയ് റെഡ്ഡിയുടെ സഗവിധാനത്തില്‍ പിറന്നതായിരുന്നു കന്നഡ സിനിമയിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന 'മയൂര'യും. ദേശീയ അംഗീകാരം ഷഹനായി കലകാരന്‍ ബിസ്മില്ലാ ഖാനെ മുഖ്യകഥാപാത്രമാക്കിയെടുത്ത 'സനാദി അപ്പാന' നേടിക്കെടുത്തു.
കന്നഡ സൂപ്പർതാരം രാജ്കുമാറുമൊത്ത് നിരവധി ഹിറ്റ് ചിത്രങ്ങളാണ് വിജയ് റെഡ്ഡി ഒരുക്കിയത്. മയൂര, സനദി അപ്പണ്ണ, ഭക്ത പ്രഹ്‌ളാദ, ടൈഗർ മാലിക് ഫോഡർ, താലി ഭാഗ്യ, ഓട്ടോ രാജ, ദേവ തുടങ്ങി 37 കന്നഡ സിനിമകളാണ് വിജയ് റെഡ്ഡി സംവിധാനം ചെയ്തത്. കന്നഡ സിനിമ കൂടാതെ, 16 ഹിന്ദി സിനിമകളും 12 തെലുഗു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കന്നഡയ്ക്കു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2003ൽ ഇറങ്ങിയ ഹൃദയാജ്ഞലിയാണ് അവസാന ചിത്രം