Latest News

ആദ്യകാല നടി കെ വി ശാന്തി വിടവാങ്ങി;അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

Malayalilife
ആദ്യകാല നടി കെ വി ശാന്തി വിടവാങ്ങി;അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

ദ്യകാല നടി കെ വി ശാന്തി വിടവാങ്ങി. 81 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്ത് വച്ചായിരുന്നു താരത്തിന്റെ  അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു  താരത്തിന്റെ അന്ത്യം.  വർഷങ്ങളായി കോടമ്പാക്കത്താണ് ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി താമസം. 1953ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യ ചിത്രം. അൾത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടർ,​ അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി പിള്ള എന്നിവരോടൊപ്പവും ശാന്തി  അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും താരം നിറസാന്നിധ്യമായിരുന്നു. അവസാനമായി താരത്തിന്റെ  പുറത്തിറങ്ങിയ ചിത്രങ്ങൾ 1975ൽ പുറത്തിറങ്ങിയ അക്കൽദാമ,​ കാമം ക്രോധം മോഹം എന്നിവയാണ്.

 ശാന്തിയെ സിനിമാ രംഗത്ത് എസ് പി പിള്ളയാണ് എത്തിച്ചത്. മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് അറിയപ്പെടുന്ന നർത്തകി കൂടിയായ ശാന്തി  മലയാള സിനിമയിൽ സജീവമായത്.

Read more topics: # Actress santhi passed away
Actress santhi passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES