Latest News

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

Malayalilife
ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു;  മരണം ഹൃദയാഘാതത്തെ തുടർന്ന്

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു ഖാലിദ്. 'മറിമായം' ടെലിവിഷൻ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ താരത്തിന് ഇടം നേടാൻ സാധിക്കുകയും ചെയ്തു.  ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.  മൃതദേഹം വെെക്കം ഇന്തോ അമേരിക്കൻ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവർത്തകർ ആശുപത്രിയിലുണ്ട്.

ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ് അന്ത്യം. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

Read more topics: # Actor khalid passed away
Actor khalid passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES