Latest News

നടന്‍ ചാഡ്‌വിക് ബോസ്മാന്‍  വിടവാങ്ങി; നാലു വർഷമായി കാൻസറിന് ചികിത്സയിലായിരുന്നു

Malayalilife
നടന്‍ ചാഡ്‌വിക് ബോസ്മാന്‍  വിടവാങ്ങി; നാലു വർഷമായി കാൻസറിന്  ചികിത്സയിലായിരുന്നു

ഹോളിവുഡ് സിനിമ ബ്ലാക്ക് പാന്തറിലെ നടന്‍ ചാഡ്‌വിക് ബോസ്മാന്‍  വിടവാങ്ങി. 43 വയസ്സായിരുന്നു.  കുടലിലെ കാന്‍സറിനെ തുടര്‍ന്ന നാലു വർഷത്തോളമായി ചികിത്സയിൽ കഴിഞ്ഞ് വരുകയായിരുന്നു അദ്ദേഹം.

 സൗത്ത് കരോലിനയില്‍ 1976 ല്‍ നവംബര്‍ 26ന് ജനിച്ച നടന്‍, ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ താരമായി ശ്രദ്ധനേടിയിരുന്നു.  ജെയിംസ് ബ്രൗണ്‍ , മാര്‍ഷലില്‍ തുര്‍ഗുഡ് മാര്‍ഷല്‍ എന്നീ ചരിത്ര പുരുഷന്മാരുടെ കഥാപാത്രങ്ങളെ 2013ല്‍ പുറത്തിറങ്ങിയ 42ല്‍ ജാക്കി റോബിന്‍സണ്‍, ഗെറ്റ് ഓണ്‍ അപ് എന്ന ചിത്രത്തില്‍ അനായാസേന കൈകാര്യം ചെയ്തു ജനശ്രദ്ധ നേടി.

ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെമിം, 21 ബ്രിഡ്ജസ്, ഡാ5 ബ്ലഡ്‌സ് എന്നിവയിലും ചാഡ് വിക് വേഷമിടും ചെയ്തിട്ടുണ്ട്.

Actor chadwick boseman passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES