പാന്‍ ഇന്ത്യാ ചിത്രം 'ഹായ് നാണ്ണാ'യിലെ രണ്ടാമത്തെ സിംഗിള്‍ 'ഗാജു ബൊമ്മ' പുറത്തിറങ്ങി. നാച്ചുറല്‍ സ്റ്റാര്‍ നാനിയും മൃണാല്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹായ് നാണ്ണാ' പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ചിത്രത്തിലെ ആദ്യ സിംഗിളായ 'സമയം' വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ സിംഗിളും പുറത്തുവിട്ടിരിക്കുകയാണ്. ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിനായി സംഗീതം നല്‍കിയിരിക്കുന്നത്.
നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത 'ഹായ് നാണ്ണാ' മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് വൈര എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൃണാല്‍ ഠാക്കൂര്‍ നായികയായെത്തുന്ന ചിത്രത്തില്‍ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാമിലി എന്റര്ടെയ്നര് സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 21 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തും.
സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ. പിആര്‍ഒ: ശബരി.